സജിൻ ബാബുവിന്റെ തിയേറ്ററിന് അന്താരാഷ്ട്ര ഗ്രാൻഡ് പ്രീ പുരസ്കാരം

sajin baabu movie theater

റിമ കല്ലിം​​ഗൽ നായികയായി സജിൻ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള അന്താരാഷ്ട്ര ഗ്രാൻഡ് പ്രീ പുരസ്കാരം.

റഷ്യയിലെ പ്സ്കോവിൽ ലോക്കൽ ​ഗവൺമെന്റിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലാണ് സിനിമ പ്രദ‍ർശിപ്പിച്ചത്. ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റർ. ഇന്ത്യ, കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് തിയേറ്റ‍ർ പുരസ്കാരം നേടിയത്. അന്താരാഷ്ട്ര ജൂറിയും പ്രേക്ഷക വോട്ടെടുപ്പുമാണ് ​ഗ്രാന്റ് പ്രീ പുരസ്കാരം നിർണയിക്കുന്നത്.

Also Read – ധനുഷും രാഷ്ട്രീയത്തിലേക്ക് ? ചർച്ചയായി ആ പ്രസം​ഗം

നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയ ബിരിയാണി എന്ന സിനിമയ്ക്ക് ശേഷം സജിൻ ബാബു എഴുതി, സംവിധാനം ചെയ്ത തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചത്. റിമ കല്ലിങ്കൽ, സരസ ബാലുശ്ശേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഡൈൻ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News