അടുത്തിടെയാണ് മോഹൻലാൽ നായകനായ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ നടൻ ഷാജോണിന്റെ വേഷവിധാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലുടനീളം ഷാജോണിന്റെ കണ്ണിലെ ചുവപ്പുനിറവും കഥാപാത്രത്തിന് കൂടുതൽ ശക്തി പകർന്നതായിരുന്നു. ഇപ്പോഴിതാ താരം കണ്ണിലെ ചുവപ്പ് നിറത്തിനുപിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ്. ഷാജോൺ തന്റെ ഭാര്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.
also read: ഡാൻസിലും ഫൈറ്റിലും വൈകാരിക നിമിഷങ്ങളിലും ഒപ്പത്തിനൊപ്പം ; തെന്നിന്ത്യയാകെ വീണ്ടും മമിത വിസ്മയം
ചുണ്ടപ്പൂവ് കാരണമാണ് തന്റെ കണ്ണ് ചുവന്നിരിക്കുന്നതെന്നാണ് ഷാജോൺ പറഞ്ഞത്. ചുണ്ടപ്പൂവിലെ പ്രത്യേക തരി ഉപയോഗിച്ചിരുന്നുവെന്നും അതിന്റെ അളവ് അൽപം കൂടി പോയതിനാലാണ് കണ്ണിലെ ചില ഭാഗങ്ങളിൽ കൂടുതൽ ചുവപ്പ് തോന്നിയതെന്നും താരം പറയുന്നു. സാധാരണ കണ്ണു ചുവപ്പിക്കുന്നത്, ഗ്ലിസറിൻ ഇട്ടാണ്. പക്ഷേ ഈ കഥാപാത്രത്തിനു മുഴുവൻ സമയവും ഇങ്ങനെയാണ്. ചുണ്ടപ്പൂ എന്നൊരു പൂവുണ്ട്. കഥകളിക്കാർ ഉപയോഗിക്കുന്നതാണ്. തൃശൂർ ഭാഗത്താണ് ഇത് കൂടുതൽ കിട്ടുന്നത്. അതിന്റെ ഒരു തരി കണ്ണിലിട്ടാൽ അതിങ്ങനെ ചുവന്നു കിടുന്നു കൊള്ളും. പക്ഷേ അതൽപം കൂടിപ്പോയാൽ പിന്നീട് നമുക്ക് കുറയ്ക്കാനും പറ്റില്ല. അതുകൊണ്ടാണ് ചില സ്ഥലങ്ങളിൽ ഭയങ്കരമായി കൂടി കിടന്നതെന്നും ഷാജോൺ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here