ഡാൻസിലും ഫൈറ്റിലും വൈകാരിക നിമിഷങ്ങളിലും ഒപ്പത്തിനൊപ്പം ; തെന്നിന്ത്യയാകെ വീണ്ടും മമിത വിസ്മയം

പ്രേമലു എന്ന സിനിമയിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ സൃഷ്ടിച്ച മമിത ബൈജു ജനനായകനിലൂടെ വീണ്ടും തരം​ഗമാകുന്നു. വിജയ്ക്കൊപ്പം ഡാൻസിലും ഫൈറ്റിലും വൈകാരിക പ്രകടനങ്ങളിലുമെല്ലാം ഒപ്പത്തിനൊപ്പം നിന്ന പ്രകടനമെന്നാണ് മമിതയെ ആരാധകർ വിലയിരുത്തുന്നത്. മാത്രമല്ല, മമിതയ്ക്ക് ബാറ്റൺ കൈമാറിയാണ് വിജയ് സിനിമാലോകത്ത് നിന്നും പടിയിറങ്ങിയതെന്നും ആരാധകർ വിലയിരുത്തുന്നു. ഇപ്പോൾ തെന്നിന്ത്യയിലാകെ മമിത തരം​ഗമാണ്.

മലയാള സിനിമയിൽ ബാലതാരമായാണ് മമിത സിനിമാ അഭിനയ ജീവിതം ആരംഭിക്കുന്നത്. സൂപ്പർ ശരണ്യയിലെ സോനാരെ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലുവിൽ മമിത വലിയ പ്രേക്ഷക പ്രശംസയാണ് ഏറ്റുവാങ്ങിയത്. പ്രേമലു തെന്നിന്ത്യയാകെ തരം​ഗമായപ്പോൾ മമിതയ്ക്കും ആരാധകരേറി. തമിഴിൽ പ്രദീപ് രം​ഗനാഥനൊപ്പം അഭിനയിച്ച ഡൂഡിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ധനുഷിന്റെ കറയിൽ നായികാ കഥാപാത്രമായിരുന്നുവെങ്കിലും അത്ര പ്രാധാന്യം ഇല്ലാതിരുന്നതും ഇതിനിടയിൽ ചർച്ചയായി. തുടർന്നാണ് ജനനായകൻ പുറത്തിറങ്ങുന്നത്.

ചിത്രത്തിലെ ‘വിജി’ എന്ന കഥാപാത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയായിരുന്നു. തെന്നിന്ത്യയിലാകെ നിരവധി പോസ്റ്റുകളിലും സിനിമാ പേജുകളിലും മമിതയുടെ പ്രകടനത്തെ പ്രശംസിക്കുന്ന കുറിപ്പുകൾ നിറയുകയാണ്. വിജി എന്ന കഥാപാത്രത്തെ മമിത അവിസ്മരണീയമാക്കി എന്നാണ് ആരാധകർ പറയുന്നത്. ആക്ഷൻ രംഗങ്ങളിലും വൈകാരിക നിമിഷങ്ങളിലും വിജയ്ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെച്ച മമിതയെ നിരവധി പ്രേക്ഷകർ അഭിനന്ദിക്കുന്നുണ്ട്. വിജി എന്ന കഥാപാത്രത്തിന്റെ വൈകാരിക നിമിഷങ്ങളെ താരം മികച്ച രീതിയിൽ അവതരിപ്പിച്ചുവെന്നാണ് സമൂഹ്യമാധ്യമങ്ങളിലെ വിലയിരുത്തൽ.

Also Read – ബോക്സ് ഓഫീസ് തകർത്ത് ജനനായകൻ, ബ്ലോക്ക്ബസ്റ്ററടിച്ച് വിജയ്; ഇതുവരെ വാരിക്കൂട്ടിയത് എത്ര കോടി?

ഏറ്റവും കൂടുതൽ കയ്യടി നേടുന്നത് ക്ലൈമാക്സ് രംഗങ്ങളിൽ വിജയ്‌ക്കൊപ്പമുള്ള മമിതയുടെ പ്രകടനമാണ്. ആക്ഷൻ രം​ഗങ്ങളിൽ ഇതുപോലെ വിജയ്ക്കൊപ്പം നിന്ന മറ്റൊരു നടനോ നടിയോ ഉണ്ടായിട്ടില്ലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ജനനായകന് ശേഷം ഏത് കഥാപാത്രവും വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിയുന്ന അഭിനേത്രിയെന്ന അംഗീകാരം നേടിയെടുത്തിരിക്കുകയാണ് മമിത.

നടൻ സൂര്യയുടെ കൂടെയാണ് അടുത്തതായി മമിതയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. വെങ്കി അട്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രം ഓ​ഗസ്ത് 14 നാണ് പുറത്തിറങ്ങുന്നത്. സൂര്യയുടെ കൂടെയുള്ള ചിത്രത്തിലെ മമിതയുടെ പാട്ടുകളും ചിത്രങ്ങളും ഇതിനകം തന്നെ വൈറലാണ്. പ്രേമലുവിന് ശേഷം ​ഗിരീഷ് എഡിയും മമിതയും ഒരുമിക്കുന്ന ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളി നായകനായ ചിത്രം ഓ​ഗസ്ത് 21 നാണ് പുറത്തിറങ്ങുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News