”എൻ്റെ മകൻ്റേയും മകളുടേയും സിനിമയാണിത്”; വിസ്‍മയ മോഹൻലാലിൻറെ ‘തുടക്ക’ത്തെപ്പറ്റി മോഹൻലാൽ

vismaya mohanlal first movie

വിസ്‍മയ മോഹൻലാലിൻറെ അരങ്ങേറ്റ ചിത്രം ‘തുടക്കം’ ഓഗസ്റ്റ് ഏഴിന് തീയറ്ററുകളിലെത്തും. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ മോഹൻലാൽ ട്രെയിലർ ലോഞ്ച് നിർവഹിച്ചു. ജൂഡ് ആൻ്റണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആഷിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

തുടക്കം സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്നു. മോഹൻലാൽ ലോഞ്ച് നിർവഹിച്ചു. തന്റെ മകന്റെയും മകളുടെയും സിനിമയാണിതെന്നും സിനിമ കാണാൻ താനും കാത്തിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. സിനിമ അരങ്ങേറ്റം സ്വപ്നസാക്ഷാത്കാരമാണെന്ന് വിസ്മയ മോഹൻലാൽ പറഞ്ഞു.

Also read: ‘തുടക്കം’ ഗംഭീരം ;തരംഗമായി വിസ്മയ മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലർ

2018 എന്ന വിജയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും തുടക്കത്തിനുണ്ട്. എല്ലാവരും ഒരു കുടുംബം പോലെയായിരുന്നെന്നും തനിക്ക് വേണ്ടി മാറ്റി വെച്ചതായിരുന്നു ഈ സിനിമയെന്നും ജൂഡ് ആന്റണി പറഞ്ഞു. ആന്റണി പെരുമ്പാവൂർ, സായി കുമാർ, ബോബി കുര്യൻ, മനോജ്‌ കെ തുടങ്ങിയ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News