‘തുടക്കം’ ഗംഭീരം ;തരംഗമായി വിസ്മയ മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലർ

പ്രണവ് മോഹൻലാലിനു പിന്നാലെ, മോഹൻലാലിൻ്റെ മകൾ വിസ്‌മയ മോഹൻലാൽ അഭിനയരംഗത്തേക്ക് കടന്നുവരുന്ന ‘തുടക്കം’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതോടെ ആരാധകലോകം വലിയ ആവേശത്തിലാണ്. ‘2018’ എന്ന മഹാവിജയത്തിനു ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രേത്യേകത കൂടിയുള്ളതുകൊണ്ടുതന്നെ പ്രതീക്ഷകൾ വാനോളമാണ്.

95 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറിലുടനീളം വിസ്‌മയയുടെ വൈകാരിക നിമിഷങ്ങളും, ഭയത്തെ അതിജീവിച്ച് പോരാടാനുള്ള ശ്രമങ്ങളും എടുത്തുനിൽക്കുന്നുണ്ട്. വിസ്മ‌യക്കൊപ്പം നിർമാതാവ് ആൻ്റണി പെരുമ്പാവൂരിൻ്റെ മകൻ ആശിഷ് ജോ ആൻ്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.

also read; ഏതാ ലുക്ക്..!! നിതീഷ് സഹദേവ് ചിത്രത്തിൽ ജോയിൻ ചെയ്ത് മമ്മൂട്ടി

ഇവരെ കൂടാതെ മനോജ് കെ ജയൻ, കെ.ബി ഗണേഷ് കുമാർ, ബോബി കുര്യൻ, ജാഫർ ഇടുക്കി തുടങ്ങിയ അനുഭവസമ്പന്നരായ അഭിനേതാക്കളുടെ നിരയും അണിനിരക്കുന്നു. ട്രെയിലറിന്റെ അവസാന ഭാഗങ്ങളിൽ പ്രേക്ഷകർക്ക് വൻ സർപ്രൈസ് നൽകിക്കൊണ്ട് മോഹൻലാലിൻ്റെ ഒളിപ്പിച്ചുവെച്ച സാന്നിധ്യവും സൂചിപ്പിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ജോമോൻ ടി ജോൺ ആണ്.

മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആൻ്റെണി ജോസഫ് അണിയിച്ചൊരു ക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്ര ത്തിൻ്റെ പ്രസക്തി ഏറെ വലുതാണ്. ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെ ണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ.പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ.മേക്കപ്പ് – ജിതേഷ് പൊയ്യ .കോസ്റ്റ്യം ഡിസൈൻ അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സൈലക്സ് ഏബ്രഹാം. ഫിനാൻസ് കൺട്രോളർ – മനോഹരൻ’ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – വിനോദ് ശേഖർ, ശ്രീക്കുട്ടൻ.പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.വാഴൂർ ജോസ്

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News