ആരാണ് സ്നേഹലതാ റെഡ്ഢി? ‘മിസ’ നാടകത്തെ ചുറ്റിപ്പറ്റിയ വിവാദത്തിന്റെ രാഷ്ട്രീയം അറിയാം

SNEHALATHA REDDY

ഒരു ജനതയുടെ പൗരസ്വാതന്ത്ര്യത്തിന് മേൽ അധികാരം ഇരുമ്പുക്കൈകൾ കൊണ്ട് കരിനിഴൽ വീഴ്ത്തിയ 1975-ലെ അടിയന്തരാവസ്ഥക്കാലം ഓർമ്മയുണ്ടോ? ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കാൻ ഭരണകൂടം ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ച കാലമായിരുന്നു അത്. ഇപ്പോഴിത് വീണ്ടും ചർച്ചയാവാൻ ഒരു കാരണമുണ്ട്. തൃശൂർ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിക്കപ്പെട്ട ‘മിസ’ എന്ന നാടകം. കലാവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയും അടിയന്തരാവസ്ഥയുടെ ക്രൂരതകളെ ഓർമ്മിപ്പിക്കുന്ന ഈ നാടകത്തിന് നേരെയും സദാചാരവാദികളും അന്ന് അടിയന്തരാവസ്ഥയെ പിന്തുണച്ച കോൺഗ്രസ്സിന്റെ പിൻമുറക്കാരും രംഗത്തെത്തിയിരിക്കുകയാണ്. നാടകത്തിലെ ഒരു രംഗം മാത്രം മുറിച്ചെടുത്ത് സദാചാരത്തിന്റെ കണ്ണടയിലൂടെ നോക്കുന്നവർ യഥാർത്ഥത്തിൽ മറയ്ക്കാനും മറക്കാനും ശ്രമിക്കുന്നത് അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഒരു ജനത അനുഭവിച്ച തീക്ഷ്ണമായ പീഢനങ്ങളെയാണ്. ആരായിരുന്നു ഈ നാടകത്തിന് ആധാരമായ സ്നേഹലതാ റെഡ്ഢി? അവരുടെ ജീവിതം എന്തായിരുന്നു?

1932-ൽ ആന്ധ്രയിലെ ഒരു പരിവർത്തിത ക്രിസ്ത്യൻ കുടുംബത്തിന്റെ രണ്ടാം തലമുറയിൽ ജനിച്ച സ്നേഹലത വളർന്നത് മദിരാശിയിലായിരുന്നു. ചെറുപ്പം മുതലേ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം ഉൾക്കൊണ്ട അവർ, കൊളോണിയൽ ചിഹ്നങ്ങളായ വസ്ത്രധാരണ രീതികളെയും വിദ്യാഭ്യാസത്തെയും പാടെ നിരാകരിച്ചു. സ്വന്തം കുടുംബ പാരമ്പര്യങ്ങളെ ലംഘിച്ച് അവർ മദിരാശിയിൽ ഭരതനാട്യം അഭ്യസിക്കുകയും, പിന്നീട് ചെന്നൈ നാടകവേദിയിൽ വിപ്ലവം സൃഷ്ടിച്ച ‘മദ്രാസ് പ്ലെയേഴ്സ്’ എന്ന നാടക ട്രൂപ്പ് രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഷേക്സ്പിയറുടെ ‘ട്വൽത്ത് നൈറ്റും’ ഇബ്സന്റെ ‘പീർ ജിന്റും’ പോലുള്ള ലോകോത്തര നാടകങ്ങളിലൂടെ അവർ ചെന്നൈ നാടകവേദിയുടെ ജീവനാഡിയായി മാറി.

‘സംസ്കാര’ എന്ന കന്നഡ ചിത്രത്തിലെ മികച്ച അഭിനയത്തിന് ദേശീയതലത്തിൽ ഉർവ്വശി അവാർഡും അവർ നേടി. 1975 ജൂൺ 25-ന് അർദ്ധരാത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ നേതാക്കളും സോഷ്യലിസ്റ്റുകളും കൂട്ടത്തോടെ ജയിലിലടയ്ക്കപ്പെട്ടു.. ഡോ. റാം മനോഹർ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടയായ അവർ, ഒളിപ്രവർത്തനം നടത്തിയ സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിന് ബംഗളൂരുവിലെ തന്റെ വീട്ടിൽ അഭയം നൽകി. വെങ്കിട്ടരാമൻ എന്ന സോഷ്യലിസ്റ്റ് നേതാവ് അറസ്റ്റിലായതോടെ ഒളിപ്രവർത്തനത്തിന്റെ ചുമതല സ്നേഹലത ഏറ്റെടുത്തു. എന്നാൽ ഒടുവിൽ ജോർജ് ഫെർണാണ്ടസ് എവിടെ എന്ന ചോദ്യവുമായി പോലീസ് അവരെ വളഞ്ഞു. ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ വിസമ്മതിച്ച സ്നേഹലതയെ 1976 മെയ് 2-ന് വിചാരണയോ പരോളോ ഇല്ലാതെ തടവിലടച്ചു.

ALSO READ: സ്നേഹലത: ഭരണകൂട ഭീകരതയുടെ ഇര; ‘മിസ’ എന്ന കരിനിയമവും

സ്നേഹലത തടവറയിൽ നിന്ന് ഒളിച്ചുകടത്തിയ ഡയറിക്കുറിപ്പുകൾ ഭരണകൂട ക്രൂരതയുടെ ജീവിക്കുന്ന തെളിവുകളാണ്. വെളിച്ചവും വായുവും കടക്കാത്ത ഇടുങ്ങിയ മുറി, തണുപ്പകറ്റാൻ വസ്ത്രങ്ങളില്ല, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും സൗകര്യമില്ലായിരുന്നു. പലപ്പോഴും അവരെ നഗ്നയാക്കി മർദ്ദിച്ചു. ജയിലിലാകുന്നതിന് മുൻപ് തന്നെ കടുത്ത ആസ്ത്മ രോഗിയായിരുന്ന സ്നേഹലത പലതവണ ബോധരഹിതയായി കോമ അവസ്ഥയിലായിട്ടും ശരിയായ ചികിത്സ നൽകാൻ കേന്ദ്ര ഭരണകൂടം തയ്യാറായില്ല. പകരം ശരീരത്തിന് താങ്ങാൻ കഴിയാത്തത്ര മരുന്നുകൾ കുത്തിവെച്ച് അവരെ മരണത്തിലേക്ക് തള്ളിവിട്ടു. തന്റെ കുടുംബാംഗങ്ങളെപ്പോലും കാണാൻ അനുവദിച്ചില്ല. ഒരിക്കൽ കുടുംബസുഹൃത്തായ മുരഹരി എം.പി വഴി ഇന്ദിരാഗാന്ധിയോട് മോചനത്തിനായി അപേക്ഷിച്ചപ്പോൾ മാപ്പുപറയാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാൽ കടുത്ത പീഡനങ്ങൾക്കിടയിലും മാപ്പുപറയാൻ സ്നേഹലത തയ്യാറായില്ല. വിസമ്മതിക്കാനുള്ള സ്വാതന്ത്ര്യം തന്റെ അവകാശമാണെന്ന് അവർ പ്രഖ്യാപിച്ചു. തന്റെ വേദനകൾക്കിടയിലും ജയിലിലെ മറ്റ് സാധാരണ സ്ത്രീ തടവുകാരുടെ അവകാശങ്ങൾക്കായി അവർ പോരാടി. ആർത്തവകാലത്ത് സാനിറ്ററി നാപ്കിനുകൾ നൽകാനും സ്ത്രീകളെ നഗ്നരാക്കി മർദ്ദിക്കുന്നതിനെതിരെയും അവർ നിരാഹാര സമരം നടത്തുകയും വിജയം കാണുകയും ചെയ്തു.

ഒടുവിൽ ജയിലിൽ വെച്ച് മരിക്കുമെന്ന ഘട്ടമെത്തിയപ്പോൾ 1977 ജനുവരി 15-ന് അവരെ മോചിച്ചു. എന്നാൽ വെറും അഞ്ച് ദിവസങ്ങൾക്ക് ശേഷം, ജനുവരി 20-ന് അവർ മരണത്തിന് കീഴടങ്ങി. ഇന്ത്യ കണ്ട ഏറ്റവും ധീരയായ സ്ത്രീ രക്തസാക്ഷിയായി അവർ മാറി. അവരുടെ ഓർമ്മകൾ മരണശേഷവും ഭരണാധികാരികളെ ഭയപ്പെടുത്തിയിരുന്നു. 1978-79 കാലത്ത് കോട്ടയത്ത് നടന്ന സർവ്വകലാശാല കലോത്സവത്തിൽ അവരുടെ മകൾ നന്ദന റെഡ്ഢി മുഖ്യാതിഥിയായി എത്തിയപ്പോൾ തടയാൻ നോക്കിയ കോൺഗ്രസുകാരെ കോട്ടയത്തെ ചുമട്ടുതൊഴിലാളി സഖാക്കൾ പ്രതിരോധിച്ച ചരിത്രമുണ്ട്.

ALSO READ: ‘ലോകം മാറുന്നതിനൊപ്പം കലയിലും മാറ്റങ്ങൾ വരുമെന്ന് മനസ്സിലാക്കാത്ത ലൈംഗിക വിഷാദികളാണ് നാടകത്തിലെ സ്ത്രീ കഥാപാത്രത്തിന്റെ അർദ്ധനഗ്നത കണ്ട് ഓരിയിടുന്നത്’; പോസ്റ്റ് പങ്കുവെച്ച് ജോയ് മാത്യു

ഇന്ന്, വർഷങ്ങൾക്ക് ശേഷം അവരുടെ ജീവിതം പ്രമേയമാക്കി കോഴിക്കോട് ചിലങ്ക തിയേറ്റേഴ്സ് അവതരിപ്പിച്ച ‘മിസ’ എന്ന നാടകത്തെ സദാചാരത്തിന്റെ പേരിൽ ചിലർ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നാം തിരിച്ചറിയേണ്ടത് ഒന്നേയുള്ളൂ – അധികാരം ഇന്നും ചോദ്യം ചോദിക്കുന്നവരെ ഭയപ്പെടുന്നു. നാടകത്തിലെ ഏതാനും ഭാഗങ്ങൾ മാത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെ തടയാനാണ് ചിലർ ശ്രമിക്കുന്നത്. അഭിനയത്തിന്റെ അരങ്ങിൽ നടനും നടിക്കും ശരീരം കഥാപാത്രം ആവശ്യപ്പെടുന്ന വസ്ത്രധാരണത്തിലേക്കോ നഗ്നതയിലേക്കോ മാറേണ്ടി വരും. ഹെയ്‌സ്‌നാം കൻഹൈലാലിന്റെ ‘ദ്രൗപദി’ എന്ന നാടകത്തിൽ നടി സാബിത്രി തന്റെ അവസാനത്തെ ഉടുതുണിയും വലിച്ചെറിഞ്ഞ് അരങ്ങത്ത് നടത്തിയത് മണിപ്പൂരിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടി നടത്തിയ രോഷപ്രകടനം ആയിരുന്നു.

ഇവിടെ സ്ത്രീ ശരീരത്തെ വെറും ലൈംഗിക ഉപാധിയായി മാത്രം കാണുന്ന സദാചാര പൊതു ബോധത്തിന് മുന്നിൽ സ്വന്തം കലയുടെ ഉപാധിയാണ് അരങ്ങിൽ എന്റെ ശരീരം എന്ന് കലയുടെ ധീരത കൊണ്ട് ചെക്ക് വെക്കുകയാണ് ചിന്നൂസ് ചിലങ്ക എന്ന ഈ അഭിനയത്രി. എന്നാൽ അവിടെല്ലാം തന്നെ അരങ്ങും, ഉടലും തമ്മിലുള്ള ബന്ധമൊന്നും അറിയാത്ത, അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിയ്ക്കുന്ന സംഘപരിവാർ – കോൺഗ്രസ് സംഘങ്ങൾ ആയുധമാക്കുന്നവയെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങൾ തന്നെയാണ്. അവയെ അശ്ലീലമായി പ്രചരിപ്പിക്കുന്നത് അറിവില്ലായ്മയല്ല, അതിലൂടെ അവർ പറഞ്ഞു വയ്ക്കുന്നത് അവരുടെ ഇടുങ്ങിയ ചിന്താഗതി തന്നെയാണ്. അടിയന്തരാവസ്ഥ എന്ന അർദ്ധഫാസിസത്തെ എതിർത്ത സ്നേഹലതയുടെ ജീവിതം അരങ്ങത്തെത്തുമ്പോൾ അത് പൊളിക്കുന്നത്, സംഘപരിവാർ നേതൃത്വം നൽകുന്ന നവഫാസിസത്തിന്റെ വക്താക്കളെയാണ്. ഭരണകൂട ഭീകരതയ്ക്കെതിരെ കലയെ ആയുധമാക്കിയ സ്നേഹലതയുടെ ജീവിതം ഇനിയും അരങ്ങിൽ ഉയരും. അധികാരത്തെ മർദനോപകരണമാക്കുന്നവർക്കെതിരെ ആ ശബ്ദം ഇനിയും ശക്തമായി ഉയരുക തന്നെ ചെയ്യും.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News