കാർ റേസിംഗ് മത്സരത്തിനിടെ അപകടം; നടൻ അജിത് കുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു

പ്രമുഖ തമിഴ് സിനിമാതാരം അജിത് കുമാർ ഓടിച്ച കാർ യൂറോപ്പിൽ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടയിൽ അപകടത്തിൽപ്പെട്ടു. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷേലിൻ ലെ മാൻസ് കപ്പ് തുടങ്ങിയ പ്രമുഖ എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു സംഭവം.

മത്സരത്തിനിടയിൽ അജിത് ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പരിക്കുകളേൽക്കാതെ താരം അത്ഭുതകരമായി രക്ഷപ്പെട്ടു.

Also Read: ഉസെെൻ ​​ബോൾട്ടിൻ്റെ റെക്കോർഡ് മറികടന്ന് ചെെനീസ് ഹ്യൂമനോയ്ഡ് റോബോട്ട്; 100 മീറ്റർ ഓടിയെത്തിയത് 9.39 സെക്കൻ്റിൽ

റേസിംഗ് ട്രാക്കുകളിൽ വച്ച് അജിത് കുമാറിന് ഇത്തരമൊരു അപകടം നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. ഇതിനുമുൻപും അദ്ദേഹം നിരവധി അപകടങ്ങളെ പരിക്കുകളില്ലാതെ അതിജീവിച്ചിട്ടുണ്ട്. 2025ൽ ഇറ്റലിയിൽ നടന്ന ജി ടി4 യൂറോപ്യൻ സീരീസിനിടയിലും, സ്പെയിനിലെ വലൻസിയയിൽ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ചിനിടയിലും അദ്ദേഹത്തിന്റെ വാഹനം അപകടത്തിൽ പെട്ടിരുന്നു. കൂടാതെ 24 എച്ച് ദുബായ് മത്സരത്തിന്റെ പരിശീലനത്തിനിടയിൽ തന്റെ പോർഷെ കാർ തകർന്നിട്ടും പരിക്കുകളൊന്നുമില്ലാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News