ഐഫോൺ വിൽക്കാൻ ഉദ്ദേശിക്കുന്നവരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് റീസെയിൽ വാല്യു. നിങ്ങൾ ആഗ്രഹിക്കുന്ന വില ഐഫോണിന് ലഭിക്കണമെന്നുണ്ടെങ്കിൽ ഫോണിന്റെ ബാറ്ററി എപ്പോഴും മികച്ചതായിരിക്കണം. ഓഫറുകൾ ഫൈനലൈസ് ചെയ്യും മുൻപ് തന്നെ ഫോൺ വാങ്ങുന്നവരും ട്രേഡ് ഇൻ പ്ലാറ്റ്ഫോമുകളും ഐഫോൺ ബാറ്ററി ഹെൽത്ത് പരിശോധിക്കാറുണ്ട്.
ബാറ്ററി ഹെൽത്ത് 80 ശതമാനത്തിൽ താഴെ ആണെങ്കിൽ ഫോണിന്റെ വിൽപ്പനയിൽ വലിയ ഇടിവുണ്ടാവും. തേയ്മാനം വന്ന ബാറ്ററി ഫോണിന്റെ ദൈനംദിന ഉപയോഗത്തെ കാര്യമായി തന്നെ ബാധിക്കും. 80 ശതമാനത്തിൽ താഴെയാണ് ബാറ്ററി ലൈഫെങ്കിൽ ബാറ്ററിക്ക് കാര്യമായ തേയ്മാനം സംഭവിച്ചതായി കണക്കാക്കുന്നു. അതുകൊണ്ട് തന്നെ ബാറ്ററി ലൈഫ് 80 ശതമാനത്തിൽ മുകളിൽ വേണമെന്നാണ് സെക്കന്റ് ഹാൻഡ് ഐഫോൺ വാങ്ങുന്നവർ മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡം.
also read; ഫോൺ സ്റ്റോറേജ് ഫുൾ ആയോ? ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ സ്പേസ് കൂട്ടാൻ ഇതാ മാർഗങ്ങൾ
സെക്കൻഡ് ഹാൻഡ് ഫോൺ വിപണിയിലെ കണക്കുപ്രകാരം ബാറ്ററി ലൈഫ് 80 ശതമാനത്തിൽ താഴെയായ ഐഫോണുകൾക്ക് സാധാരണ ഫോണിനേക്കാൾ 10 മുതൽ 25 ശതമാനം വരെ വില ഇടിവ് ഉണ്ടായേക്കാം. ഉദാഹരണത്തിന് 25,000 രൂപ വിലയുള്ള ഒരു ഫോണിന് ബാറ്ററി ലൈഫ് കുറവാണെങ്കിൽ 20,000 മുതൽ 18,000 രൂപ വരെ മാത്രമേ വില ലഭിക്കൂ. ഫോൺ എത്ര പുതിയതാണെങ്കിലും ബാറ്ററി ലൈഫ് കുറവാണെങ്കിൽ എക്സ്ചേഞ്ച് വിലയിലും കുറവ് വരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here