കേരള വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയറാവാൻ അവസരം. സബ് എഞ്ചിനീയർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയാണ് യോഗ്യത.
താത്പര്യമുള്ള വ്യക്തികൾ 2026 സെപ്തംബർ അർധരാത്രി 12 മണിവരെ കേരള പിഎസ്.സി വൺടൈം രജിസ്ട്രേഷൻ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം. 36,500- 89,000 രൂപയാണ് പ്രസ്തുത തസ്തികയിലേക്കുള്ള ശമ്പളം. 18 മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. ഒബിസി, എസി.സി-എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. അപേക്ഷ ഫീസില്ല.
also read; ബിരുദമാണോ യോഗ്യത ?ശുചിത്വമിഷനിൽ ജോലി നേടാൻ അവസരം
എസ്.എൽസി അല്ലെങ്കിൽ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് നൽകുന്ന സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് ഡിപ്ലോമ. കേരള പി.എസ്.സി One Time Registration (OTR) പ്രൊഫൈൽ വഴി ഓൺലൈനായി മാത്രം അപേക്ഷിക്കാം.
2026 സെപ്തംബർ 2 രാത്രി 12 മണി വരെയാണ് അപേക്ഷിക്കാനുള്ള അവസാന സമയം. എഴുത്തുപരീക്ഷ/ഒ.എം.ആർ/ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, പരീക്ഷ എഴുതുന്നതിനുള്ള Confirmation നിശ്ചിത സമയത്തിനകം പി.എസ്.സി പ്രൊഫൈൽ വഴി നൽകണം. സ്ഥിരീകരണം നൽകിയ ഉദ്യോഗാർത്ഥികൾക്കു മാത്രമേ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here