ബിരുദമാണോ യോ​ഗ്യത ?ശുചിത്വമിഷനിൽ ജോലി നേടാൻ അവസരം

suchitwa mission

കേരള ശുചിത്വ മിഷൻ യങ് പ്രൊഫഷണൽ തസ്തികയിലേക്കുള്ള നിയമനത്തിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. എംഎസ്.സി, എംബിഎ, ബിടെക് യോ​ഗ്യതയുള്ള ഉദ്യോ​ഗാ‍ർത്ഥികൾക്ക് അപേക്ഷിക്കാം. വിവിധ ജില്ലകളിൽ ആണ് നിയമനം ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 09.

ആകെ 22 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ജൂലൈ 31 മുതൽ ആ​ഗസ്റ്റ് 6 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്നവരെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമിക്കുക. തിരഞ്ഞെടുക്കുന്നവ‍‍ർക്ക് പ്രതിമാസം 20,000 രൂപ ശമ്പളം ലഭിക്കും. തിരുവനന്തപുരം–3, പത്തനംതിട്ട–1, ആലപ്പുഴ – 2, എറണാകുളം – 1, തൃശൂർ – 3, പാലക്കാട് – 2, മലപ്പുറം – 3, കോഴിക്കോട് – 4, കണ്ണൂർ – 3 എന്നിങ്ങനെയാണ് ഒഴിവുകൾ.

also read; ഡിപ്ലോമയുണ്ടോ ? കൊച്ചി ഭാരത് പെട്രോളിയത്തിൽ അവസരം

അപേക്ഷകരുടെ പ്രായപരിധി 32 വയസിൽ കൂടാൻ പാടില്ല. അം​ഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം. അപേക്ഷകന് സാധുവായ ഇമെയിൽ ഐഡിയും ഫോൺനമ്പറും വേണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ അറിയിപ്പ് ലഭിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അപേക്ഷാ പരിശോധന, എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, സ്കിൽ/പ്രൊഫിഷ്യൻസി ടെസ്റ്റ്, അഭിമുഖം എന്നിവ ഉൾപ്പെടാം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News