മലയാളികളുടെ പ്രാതലുകളിൽ ഒഴിച്ചുകൂടാനാവാത്ത പലഹാരമാണ് ഇഡ്ഡലി. എന്നാൽ, ഇഡ്ഡലി കഴിക്കണമെന്ന് ആശ തോന്നിയാൽ ലേശം പണിപ്പെട്ടേണ്ട അവസ്ഥയാണുള്ളത്. അരി കുതിർക്കണം, അരയ്ക്കണം അങ്ങനെ അങ്ങനെ നീളുന്നു പണികൾ. ഇനി അധികം ബുദ്ധിമുട്ടാതെ ഇഡ്ഡലി കഴിച്ചാലോ ? അതും അറിയും ഉഴുന്നും കുതിർക്കാതെ ഒരു ഹെൽത്തി ഓട്സ് ഇഡ്ഡലി ഉണ്ടാക്കിയാലോ.
ആവശ്യമായ ചേരുവകൾ
ഓട്സ്- ഒരു കപ്പ്
റവ- അരക്കപ്പ്
തൈര്- അരക്കപ്പ്
ബേക്കിംഗ് സോഡ- ഒരു നുള്ള്
ഉപ്പ്- പാകത്തിന്
also read; പഞ്ഞി പോലുള്ള പുട്ട് കിട്ടാൻ ഈ റെസിപ്പി ട്രൈ ചെയ്താൽ മതി
തയ്യാറാക്കുന്ന വിധം
ഓട്സ് പാനിലിട്ട് നന്നായി ചൂടാക്കി മാറ്റിവെക്കുക. റവയും ഇതുപോലെ തന്നെ ചൂടാക്കി മാറ്റുക. ഇവ നല്ലതുപോലെ തണുത്തതിന് ശേഷം അതിലേക്ക് പാകത്തിന് ഉപ്പും തൈരും മിക്സ് ചെയ്തതിന് ശേഷം മാവ് പരുവത്തിലാക്കിയെടുക്കുക. ഇതിലേക്ക് ബേക്കിംഗ് സോഡ കൂടിചേർത്ത് കട്ട കെട്ടാതെ ഇഡ്ഡലി മാവ് പരുവത്തിലാക്കിയെടുക്കുക. ഇത് ഇഡ്ഡലി തട്ടിലേക്ക് പകർത്തി ആവിയിൽ വേവിച്ചെടുത്താൽ കിടിലൻ ഇഡ്ഡലി റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here