പച്ചക്കറികളുടെ രാജാവെന്ന വിശേഷമുള്ള ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. സാധാരണയായി ഉരുളക്കിഴങ്ങ് പാചകം ചെയ്യുമ്പോൾ നമ്മൾ അതിന്റെ തൊലി വലിച്ചെറിയാറാണ് പതിവ് അല്ലെ? ഉരുളക്കിഴങ്ങിന്റെ തൊലി പോഷകഗുണങ്ങളുടെ കലവറയാണ്. ഇതിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട് കൂടാതെ ധാരാളം ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ഉരുളക്കിഴങ്ങ് തൊലിയിൽ വിറ്റാമിൻ ബി 3 യുടെ കുറവുമില്ല. ഉരുളക്കിഴങ്ങ് തൊലിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ.
ഉരുളക്കിഴങ്ങിന്റെ തൊലി നിങ്ങളുടെ ഹൃദയാരോഗ്യത്തെ നിലനിർത്തും. കാരണം ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ സഹായത്തോടെ രക്തസമ്മർദ്ദം നിയന്ത്രിക്കപ്പെടും. നിലവിൽ ഹൃദ്രോഗികളുടെ എണ്ണം വളരെ കൂടുതലുള്ള ഇന്ത്യയിൽ ഉരുളക്കിഴങ്ങ് തൊലി പലർക്കും ഉപയോഗപ്രദമാകും.
also read; ഈ ഓണം കുറച്ച് റിച്ചായിക്കോട്ടെ: ഇത്തവണ ഒരു ബ്ലൂബെറി പായസം ഉണ്ടാക്കിയാലോ
ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അവ ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇതോടൊപ്പം ക്ലോറോജെനിക് ആസിഡും ഈ തൊലികളിൽ കാണപ്പെടുന്നതിനാൽ ക്യാൻസർ സാധ്യത ഒരു പരിധി വരെ കുറയ്ക്കും. ഉരുളക്കിഴങ്ങിന്റെ തൊലിയിൽ കാൽസ്യം പോലുള്ള നിരവധി പ്രധാന ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് സ്വാഭാവികമായും എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here