ഉഴുന്നില്ലാതെ വടയുണ്ടാക്കാം, ഈ ഒരു ഐറ്റം മതി

ഉഴുന്നുവട എല്ലാവർക്കും ഇഷ്ടമായിരിക്കും അല്ലേ? മിക്കവാറും കടയിൽ നിന്ന് വാങ്ങാറാകും പതിവ്. എന്നാൽ വീട്ടിൽ തന്നെ എളുപ്പത്തിൽ വട ഉണ്ടാക്കാം. ഉഴുന്ന് കുതിർത്ത് വെച്ച് അരക്കാനുള്ള ബുദ്ധിമുട്ട് ആലോചിച്ച് ഇനി ടെൻഷൻ വേണ്ട. ഉഴുന്നില്ലാതെ വടയുണ്ടാക്കാം.

ഈ വടയുണ്ടാക്കാൻ റവയാണ് പ്രധാനമായും ആവശ്യം. എങ്ങനെയാണ് വടയുണ്ടാക്കുന്നതെന്ന് നോക്കം.

ആദ്യം ഒരു കപ്പ് റവയിൽ ഒരു കപ്പ് കട്ടിയുള്ള തൈര് ചേർക്കാം. ഇവ നന്നായി യോജിപ്പിച്ച ശേഷം 15–20 മിനിറ്റ് മാറ്റിവയ്ക്കണം. റവ നന്നായി കുതിർന്നുകഴിഞ്ഞാൽ അതിലേക്ക് ചെറുതായി അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവയും അര ടീസ്പൂൺ ജീരകവും ആവശ്യത്തിന് ഉപ്പും ചേർക്കുക. മാവ് കട്ടിയായി തോന്നുകയാണെങ്കിൽ ഒന്നോ രണ്ടോ ടേബിൾസ്പൂൺ വെള്ളം ചേർക്കാവുന്നതാണ്. ഏറ്റവും ഒടുവിലായി ഒരു നുള്ള് ബേക്കിങ് സോഡയും ചേർത്ത് പതുക്കെ ഇളക്കുക.

ALSO READ: ഗ്രീൻ ചട്നിക്ക് കൂടുതൽ രുചിയും നിറവും കിട്ടും; ഈ പൊടിക്കൈകൾ പരീക്ഷിക്കാം

ഇനി വട എണ്ണയിൽ വറുത്തുകോരാം. എണ്ണ ചൂടായി വരുമ്പോൾ കൈയിൽ അൽപം വെള്ളം നനച്ച് മാവ് ചെറിയ ഉരുളകളാക്കി നടുവിൽ ദ്വാരം ഉണ്ടാക്കി അതിലേക്ക് ഇടാം. മീഡിയം തീയിൽ ഇരുവശവും സ്വർണനിറമാകുന്നതുവരെ കോരിമാറ്റാം. പുറത്ത് നല്ല ക്രിസ്പിയും അകത്ത് സോഫ്റ്റുമായ റവ വട റെഡിയായി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here