ആയിരങ്ങളാണ് ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തുവാൻ എത്തിച്ചേരുന്നത്. ആലുവ ടൗണിലും പരിസരങ്ങളിലും പൊലീസ് വലിയ രീതിയിലുള്ള ഗതാഗത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നതിനാൽ കാലാവസ്ഥ ബലിതർപ്പണത്തിന് വെല്ലുവിളിയാകില്ലയെന്ന പ്രതീക്ഷയിലാണ്.
കഴിഞ്ഞ ദിവസം രാത്രി മുതൽ തന്നെ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിലേക്ക് ജനങ്ങളുടെ തിരക്ക് അനുഭവപ്പെട്ടു. പുലർച്ചെ 3 മണി മുതൽ കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പെരിയാറിലെ ജലനിരപ്പ് താഴ്ന്നതിനാൽ കാലാവസ്ഥ ചടങ്ങുകൾക്ക് വെല്ലുവിളിയായില്ല.
മൂന്ന് ഡി വൈ എസ് വിമാരുടെ നേതൃത്വത്തിൽ 450 ഓളം പൊലീസുകാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. 25 ഓളം ഫയർ ഓഫീസർമാരെയും അധികമായി നിയോഗിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി അധിക സർവീസ് നടത്തും. ആലുവ ജില്ല ആശുപത്രിയിൽ നിന്നുമുള്ള പ്രത്യേക മെഡിക്കൽ സംഘം മണപ്പുറത്ത് ക്യാമ്പ് ചെയ്യും. കൊച്ചി മെട്രോയും അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബോംബ് സ്കോഡിന്റെ നേതൃത്വത്തിൽ മണപ്പുറത്ത് പരിശോധന നടത്തി സുരക്ഷാ ഉറപ്പാക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here