പാർലമെൻ്റ് വർഷകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിലെത്തി വിദ്യാർത്ഥികൾക്കെതിരായ പൊലീസ് അതിക്രമത്തിൽ അടക്കം മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും പ്രതിഷേധം ശക്തമാക്കും.
വർഷകാല സമ്മേളനം ആരംഭിച്ച ജൂലൈ 20 മുതൽ തുടർച്ചയായ 17 ദിവസങ്ങളിൽ അമിത് ഷാ സഭ നടപടികളിൽ പങ്കെടുത്തിട്ടില്ല. പൊലീസ് അതിക്രമത്തിൽ അമിത് ഷാ സഭയിൽ മറുപടി പറയുമെന്ന് പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു സഭയെ അറിയിച്ചെങ്കിലും ഇതുവരെ സഭയിൽ എത്താൻ അമിത് ഷാ കൂട്ടാക്കിയിട്ടില്ല.
കേരളത്തിൻറെ പേര് ഔദ്യോഗികമായി കേരളം എന്ന് മാറ്റുന്ന ബില്ല് അമിത് ഷാ ആണ് അവതരിപ്പിക്കേണ്ടി ഇരുന്നതെങ്കിൽ പോലും അമിത് ഷായുടെ അഭാവത്തിൽ സഹമന്ത്രിയായ നിത്യാനന്ദ റായ് ആണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇന്ന് രാജ്യസഭയിലും കേരളം ബിൽ അവതരിപ്പിക്കേണ്ടത് അമിത് ഷാ ആണ്. എന്നാൽ അമിത് ഷാ സഭയിൽ എത്തുമെന്നതിൽ ഇപ്പോഴും മോദി സർക്കാർ മൗനം പാലിക്കുകയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here