തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ് അനുകൂല കൗൺസിലർ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ലൈൻ ആണ് നടപ്പാക്കിയതെന്നി ബിനോയ് വിശ്വം.
പി എം ശ്രീ, വഖഫ് ബോർഡ്, വിദ്യാർത്ഥികൾക്കെതിരായ കേസുകൾ തുടങ്ങിയ കാര്യങ്ങളിൽ ”നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ്” എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഹെഡ്‌ഗേവാർ- ഗോൾവാക്കർ പാത പിൻപറ്റുമ്പോൾ കാപ്പ കേസിലെ പ്രതിയായ ബി ജെ പി പ്രമുഖനുവേണ്ടി കൈപൊക്കുകയാണ് കോൺഗ്രസ് അനുകൂലിയായ കൗൺസിലർ ചെയ്തിരിക്കുന്നത്. ആ പ്രതിക്ക് അനുകൂലമായ കത്ത് എങ്ങനെയുണ്ടായി എന്നത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
Also read: സുഗതന് അവധി അനുവദിക്കാൻ സർക്കാർ സർക്കുലറും കാരണം; ഇപ്പോൾ ആർക്കും സംശയമില്ലല്ലോ അല്ലേ?
ബി ജെ പി യും കോൺഗ്രസും ഒരു കൗൺസിലറെ മുൻനിർത്തി കളിക്കുന്ന രാഷ്ട്രീയ നാടകം തലസ്ഥാന നഗരിയുടെ അഭിമാനത്തിന് കളങ്കമുണ്ടാക്കുന്നു. ഈ അവിശുദ്ധ ബാന്ധവത്തെ ചെറുത്തു തോൽപ്പിക്കാൻ എല്ലാ ജനാധിപത്യവാദികളെയും അണിനിരത്തി എൽ ഡി എഫ് സമരമുഖത്തുണ്ടാകുമെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here