പുതിയ തീരുവ പ്രഖ്യാപനത്തിന് പിന്നാലെ യു എസുമായുള്ള ബന്ധത്തിൽ നിലപാട് കടുപ്പിച്ച് കാനഡ. ഞങ്ങൾ ആക്രമിക്കപ്പെട്ടു, യു എസുമായി ഇപ്പോൾ വ്യാപാര യുദ്ധത്തിലാണെന്നും കാനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ സെപ്റ്റംബർ 8 മുതൽ തുല്യ അളവിൽ പ്രതികാര തീരുവ ചുമത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാൽ ഉൽപ്പന്നങ്ങൾ, സ്റ്റീൽ, ഗൃഹോപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, പേപ്പർ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള യു എസ് ഉൽപ്പന്നങ്ങളെയായിരിക്കും കാനഡയുടെ പുതിയ തീരുവ ബാധിക്കുക. കാനഡയുടെ കയറ്റുമതിയെ ബാധിക്കുന്ന തരത്തിൽ അമേരിക്ക 50 ശതമാനം വരെ തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കാനഡയും ശക്തമായ പ്രതിരോധ നടപടികളിലേക്ക് കടന്നത്.
Also Read: ഓസ്ട്രേലിയയിൽ ആദ്യമായി സസ്തനിയിൽ എച്ച്5 എൻ1 വെെറസ് ബാധ സ്ഥിരീകരിച്ചു
അമേരിക്ക മുന്നോട്ടുവെച്ച നിബന്ധനകൾ ഒട്ടും സ്വീകാര്യമല്ലായിരുന്നെന്നും കാനഡയുടെ പരമാധികാരത്തെയും പ്രധാന വ്യവസായങ്ങളെയും തകർക്കുന്ന തരത്തിലുള്ളവയായിരുന്നു അതെന്നും മാർക്ക് കാർണി കുറ്റപ്പെടുത്തി. അമേരിക്ക ആവശ്യപ്പെട്ടതൊന്നും നൽകാൻ കാനഡ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ഉൾപ്പെടെയുള്ള പ്രമുഖർ കാനഡയുടെ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here