ഓസ്ട്രേലിയയിൽ ആദ്യമായി സസ്തനിയിൽ എച്ച്5 എൻ1 വെെറസ് ബാധ സ്ഥിരീകരിച്ചു. ദക്ഷിണ ഓസ്ട്രേലിയയിൽ കണ്ടെത്തിയ ഒരു ലോങ്ങ് നോസ്ഡ് ഫർ സീലിലാണ് വെെറസ് കണ്ടെത്തിയത്. സൗത്ത് ഓസ്‌ട്രേലിയയിലെ ബീച്ച്‌പോർട്ട് തീരത്ത് ചത്ത നിലയിൽ കണ്ടെത്തിയ സീലിലാണ് വെെറസ് ബാധ കണ്ടെത്തുന്നത്.
തലസ്ഥാനമായ അഡ്‌ലെയ്ഡിന് തെക്കായി ഏകദേശം 310 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. തീരത്തുള്ള പാറക്കെട്ടുകളിൽ പക്ഷികളോട് വളരെ അടുത്താണ് കഴിയുന്നത് എന്നതിനാൽ ഇവയ്ക്ക് വൈറസ് ബാധയേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് സൗത്ത് ഓസ്‌ട്രേലിയയുടെ ചീഫ് വെറ്ററിനറി ഓഫീസർ സ്കൈ ഫ്രൂവൻ വ്യക്തമാക്കി.
Also Read: ഹോർമുസ് കടലിടുക്ക് അമേരിക്കൻ ഭൂപ്രദേശം; വീണ്ടും അവകാശവാദവുമായി ട്രംപ്
കഴിഞ്ഞ ജൂണിലാണ് രാജ്യത്ത് ആദ്യമായി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ രോഗവ്യാപനം അതിവേഗത്തിലായിരുന്നു. ദേശാടന പക്ഷികളിൽ നിന്ന് തദ്ദേശീയ പക്ഷികളിലേക്ക് പടർന്ന വൈറസ് ബാധിച്ച് രാജ്യത്ത് വൻതോതിൽ പക്ഷികളുടെ മരണവും റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യവ്യാപകമായി ഇതുവരെ 297 എച്ച്5 എൻ1 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here