ഇന്നും ഇരുട്ടിൽ; സംസ്ഥാനത്ത് പവർ കട്ടിന് സാധ്യത

kseb

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത എന്ന് മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ന് വൈദ്യുതി ഉപഭോഗം ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം  ആവശ്യമായി വന്നേക്കാമെന്ന് ആണ് അറിയിപ്പ്.

Also Read: കോട്ടയത്ത് കുട്ടികളെ വിൽക്കുന്ന മാഫിയ; പരാതിയുമായ് അസം സ്വദേശിനി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലേക്ക് തള്ളിവിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയരുന്നത്. 10 വർഷമായി എൽഡിഎഫ്‌ സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ മൂലം പവർക്കട്ടില്ലാതിരുന്ന സംസ്ഥാനത്ത് യുഡിഎഫ് അധികാരമേറ്റതിനു പിന്നാലെയാണ് പ്രതിസന്ധി ആരംഭിക്കുന്നത്.


									
Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News