കോട്ടയത്ത് കുഞ്ഞുങ്ങളെ വിൽക്കുന്ന മാഫിയയുണ്ടെന്ന 22 കാരിയുടെ പരാതിയെ തുടർന്ന് കേസെടുത്ത് പൊലീസ്. യുവതിയുടെ പരാതിയിന്മേലുള്ള അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ഗർഭിണിയായ അസം സ്വദേശിനിയാണ് പരാതിയുമായ് രംഗത്ത് വന്നത്.
തന്നെ കോട്ടയം തീക്കോയിലെ ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചെന്നും പ്രസവിച്ചു കഴിഞ്ഞാൽ കുഞ്ഞിനെ നൽകണമെന്നും പകരം പണം നൽകാമെന്നും സംഘം പറഞ്ഞെന്ന് യുവതി ആരോപിച്ചു. ആവശ്യം നിരാകരിച്ചതോടെ മർദിച്ചെന്നും യുവതി പരാതിപ്പെട്ടു. വീട്ടിൽ നിന്ന് ഇറക്കി വിട്ട യുവതി ‘സ്വന്തനം’ കേന്ദ്രത്തിലെത്തിയപ്പോഴാണ് കുറ്റകൃത്യം പുറത്ത് വന്നത്.
തീക്കോയിലെ വീട്ടിൽ ഉണ്ടായിരുന്ന , അർജുൻ, രാജ, അപർണ, അനീറ്റ, ഹർഷിത എന്നിവർ എഗ്രിമെന്റ് ഒപ്പിട്ടാൽ ആശുപത്രിയിലേക്ക് കൊണ്ട് പോകാമെന്നു പറഞ്ഞതായി യുവതി പറഞ്ഞു. കുഞ്ഞിനെ നൽകിയാൽ 3 ലക്ഷം തരാമെന്നാണ് പറഞ്ഞത് എന്നവർ പറഞ്ഞു. എന്നാൽ താൻ എഗ്രിമെന്റ് ഒപ്പിടാതായത്തോടെ മർദിച്ചു എന്നും യുവതി ആരോപിച്ചു. അതേ വീട്ടിൽ രണ്ട് ഗർഭിണികളും രണ്ട് കുട്ടികളും കൂടി ഉണ്ടായിരുന്നതായി യുവതി അവകാശപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here