കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനായില്ല; സർക്കാരിനെതിരെ വിമർശനവുമായി ബന്ധുക്കൾ

കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനാവാത്തതിൽ സർക്കാരിനെതിരെ വിമർശനവുമായി ബന്ധുക്കൾ. സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവുമായാണ് ബന്ധുക്കൾ രം​ഗത്ത് വന്നിരിക്കുന്നത്.

സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നും തിരച്ചിൽ കാര്യക്ഷമമായി നടക്കുന്നില്ലന്നും കുടുംബം ആരോപിച്ചു. പയ്യന്നൂർ എംഎൽഎയെ ഫോണിൽ പോലും ബന്ധപ്പെടാനാകുന്നില്ലെന്നും കുടുംബം വ്യക്തമാക്കി.

also read; ‘ദുരന്തസമയത്ത് വിവാദങ്ങൾക്ക് അല്ല ശ്രമിക്കേണ്ടത്,എല്ലാവരും ഒന്നിച്ചു നിൽക്കുകയാണ് വേണ്ടത്’: പി രാജീവ്

ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശി രാജേഷിനെ കാണാതായത്. ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെയാണ് രാജേഷിനെ കാണാതായത്. എന്നാൽ, കണ്ടെത്താൻ സർക്കാർ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News