ഹൈക്കോടതിയിൽ വീണ്ടും വിവാദ സർക്കാർ അഭിഭാഷക നിയമനം. ഇല്ലാത്ത തസ്തികയിലാണ് അസാധാരണ ശമ്പളത്തിൽ ആഡ്വ. ജോൺ വർഗീസിനെ നിയമിച്ച് ഉത്തരവിറക്കിയത്. മുഖ്യമന്ത്രിയുടെ ലീഗൽ കൗൺസൽ എന്ന തസ്തികയിലാണ് പുതിയ നിയമനം നടത്താനായി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എ ജി യുടേതിന് തുല്യമാണ്. പ്രതിമാസം രണ്ടര ലക്ഷം രൂപ ശമ്പളവും അൻപതിനായിരം രൂപ അലവൻസുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ ഹാജരാകുന്ന ഓരോ കേസിനും 15000 രൂപ വീതം ലഭിക്കുകയും ചെയ്യും. ഉത്തവരവിൻ്റെ പകർപ്പ് കൈരളി ന്യൂസ് പുറത്തു വിട്ടു. വലിയ ആക്ഷേപങ്ങളും വിമർശനങ്ങളുമാണ് യു ഡി എഫ് സർക്കാരിൻ്റെ ഇത്തരം നടപടികൾക്കെതിരെ ഉയർന്ന് വരുന്നത്.
Also read: സുഗതന് അവധി അനുവദിക്കാൻ സർക്കാർ സർക്കുലറും കാരണം; ഇപ്പോൾ ആർക്കും സംശയമില്ലല്ലോ അല്ലേ?
The Kerala government’s appointment of Advocate John Varghese as the Chief Minister’s Legal Counsel, with AG-equivalent pay and benefits, has sparked fresh political controversy.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here