ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അപകടം തൃക്കരിപ്പൂരിൽ

തൃക്കരിപ്പൂരിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ പി നിസാറിന്റെ വീട്ടിലാണ് അപകടമുണ്ടായത്. അപകടത്തിൽ വീടിന്റെ ഉൾഭാഗം മുഴുവനായും കത്തി നശിച്ചു.

ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ ആയിരുന്നു അപകടം. ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് ലീക്കാവുകയും തുടർന്ന് തീപടർന്നുപിടിച്ച് സിലിണ്ടർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന്റെ ഉൾവശം പൂർണ്ണമായും തകരുകയും ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ കത്തി ചാമ്പലാകുകയും ചെയ്തു.

ALSO READ: ‘തെരച്ചിൽ നടത്തുന്നതിൽ സർക്കാരിന് തുടക്കത്തിൽ പിഴച്ചു, ന്യായീകരിച്ചിട്ട് കാര്യമില്ല’; കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

​അപകടസമയത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാലുപേർ വീട്ടിലുണ്ടായിരുന്നു. ഗ്യാസ് ലീക്കായി തീ ആളിപ്പടരുന്നത് കണ്ട ഉടൻതന്നെ ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. ഇവർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാ വിഭാഗം ഏറെ പരിശ്രമിച്ചാണ് തീ പൂർണ്ണമായി അണച്ചത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News