ഇടുക്കിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളി സ്ത്രീയ്ക്ക് പരുക്കേറ്റു

Idukki

ഇടുക്കിയിലെ ഏലപ്പാറയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ തൊഴിലാളി സ്ത്രീയ്ക്ക് വീണ് പരുക്കേറ്റു. മതമ്പ മഠത്തികുറ്റിയിൽ രജി അനിയന് (44) ആണ് പരുക്കേറ്റത്. ചെന്നാപ്പാറ ബി ഡിവിഷനിൽ ജോലി കഴിഞ്ഞ് ഭർത്താവ് അനിയനുമൊത്ത് നടന്നു പോകുന്നതിനിടെയാണ് കാട്ടാന കൂട്ടം പാഞ്ഞടുത്തത്. ഇരുവരും ഓടി രക്ഷപെടുന്നതിടെ ഭാര്യ രജിക്ക് വീണ് പരുക്കേൽക്കുകയായിരുന്നു. രജിയുടെ മൂക്കിനും കയ്യിലും കാലിലുമാണ് പരുക്കേറ്റത്. തുടർന്ന് യെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read; ഗതാഗതക്കുരുക്ക്; താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി ട്രാഫിക് പൊലീസ്

ഭീതി വിതച്ച കാട്ടാനകളെ വനംവകുപ്പ് കാടുകയറ്റിയിട്ടുണ്ട്. രണ്ട് ദിവസത്തോളമായി പ്രദേശവാസികൾക്കും യാത്രാക്കാർക്കും ഭീഷണിയായി പ്രദേശത്ത് നിലയുറപ്പിച്ചിരുന്ന രണ്ട് കാട്ടാനകളെയാണ് ഫോറസ്റ്റ് സംഘത്തിന്റെ നിരന്തര പ്രയത്നത്തിനൊടുവിൽ റാന്നി റിസർവ് വനത്തിലേക്ക് സുരക്ഷിതമായി തിരിച്ചയച്ചത്. ​എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് കെ. വി. ദൗത്യത്തിന് നേതൃത്വം നൽകി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News