ഇടുക്കി വണ്ടിപ്പെരിയാറിൽ ലഹരിവസ്തുക്കളുമായി യുവാവ് പിടിയിൽ. കണ്ണൂർ തലശ്ശേരി സ്വദേശി അരുൺ പവിത്രൻ ആണ് പിടിയിലായത്. പ്രതിയുടെ കയ്യിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിലെ ബന്ധു വീട്ടിൽ വച്ചാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് പിടികൂടിയത്. അരുൺ മുൻപും ലഹരി കടത്ത് കേസിൽ പിടിയിലായിട്ടുണ്ട്.
ഇയാളുടെ പക്കൽ നിന്ന് 86000 രൂപയും കണ്ടെടുത്തു.
Also Read; വാടക വീട് ഇടിച്ചു തകർത്ത സംഭവം; ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പൊലീസിൽ വ്യാജ പരാതി
ഇയാളുടെ ഭാര്യയും എംഡിഎംഎ അടക്കം കൈവശം വെച്ചതിന് അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summery; A youth from Thalassery in Kannur was arrested in Vandiperiyar, Idukki, after MDMA and cannabis were allegedly seized from his possession. The accused, identified as Arun Pavithran, was reportedly taken into custody from a relative’s house in Vandiperiyar.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here