പൊലീസ് അസോസിയേഷൻ പുനഃസംഘടന: സർക്കാരിന് കനത്ത തിരിച്ചടി, ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

highcourt

പൊലീസ് സംഘടനകളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവും അഡ്‌ഹോക്ക് കമ്മറ്റിയുടെ പ്രവത്തനവും ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് പൊലീസ് സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടാക്കാന്‍ ആയിരുന്നു ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്.

ALSO READ: ‘വഹിക്കുന്ന സ്ഥാനത്തിന്റെ വില മറന്നുകൊണ്ടാണ് ധനമന്ത്രി പ്രസ്താവനകൾ നടത്തുന്നത്’; സ‌ർക്കാർ ബോധപൂർവ്വം തദ്ദേശ സ്വയംഭരണ സഥാപനങ്ങൾക്ക് കൂച്ചു വിലങ്ങിടുന്നുവെന്ന് പിണറായി വിജയൻ

ഇതോടെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെ പി ഒ എ ) ഇല്ലാതാകും. ഇതിനെതിരെയാണ് ഇപ്പോൾ കേരള പോലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചത്.

അധികാരം ഏറ്റെടുത്ത് വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ സർക്കാരിന് വലിയൊരു രാഷ്ട്രീയ പ്രഹരമാണ് കോടതിയിൽ നിന്ന് നേരിടേണ്ടി വന്നിരിക്കുന്നത്. നിലവിൽ കേരള പോലീസിൽ മൂന്ന് സംഘടനകളാണ് പ്രവർത്തിക്കുന്നത്: കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ, കേരള പോലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ. ഇതിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനെ ഇല്ലാതാക്കി, സംഘടനകളുടെ എണ്ണം രണ്ടായി ചുരുക്കാനായിരുന്നു ആഭ്യന്തര വകുപ്പിന്റെ നീക്കം. ഇത്തരത്തിൽ സംഘടനകളെ വെട്ടിച്ചുരുക്കി പോലീസ് സേനയ്ക്കുള്ളിൽ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് ആരോപണമുണ്ട്. നിലവിൽ സംഘടനകളുടെ നേതൃത്വത്തിലുള്ള ഇടത് ആഭിമുഖ്യമുള്ളവരെ മാറ്റി, അസോസിയേഷനുകളെ സ്വന്തം നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു യുഡിഎഫ് ലക്ഷ്യമിട്ടത്.

സംഘടനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടി കേരള പോലീസ് അസോസിയേഷനും ഓഫീസേഴ്സ് അസോസിയേഷനും നൽകിയ ഹർജികളിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News