മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, 11 ഇടങ്ങളിൽ യെല്ലോ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മ‍ഴ തുടരും. ഇന്ന് 11 ജില്ലകളിലാണ് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മ‍ഴ മുന്നറിയിപ്പ് പ്രഖ്യാപ്പിച്ചിട്ടുള്ളത്. മൂന്നു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

കണ്ണൂര്‍, വയനാട്, കോ‍ഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. കാസര്‍ഗോഡ്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുന്ന കാറ്റിനും സാധ്യതയുണ്ട്.

ALSO READ: മുണ്ടക്കൈ ദുരന്തത്തിന് രണ്ടാണ്ട്; അതിജീവനത്തിന്റെ ലോക മാതൃകതീർത്ത എൽഡിഎഫ് സർക്കാരും ടൗൺഷിപ്പിനടക്കം തുരങ്കംവയ്ക്കുന്ന യുഡിഎഫ് സർക്കാരും

അതേസമയം ഞായറാ‍ഴ്ച വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മ‍ഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Heavy rainfall is expected to continue across Kerala. The IMD has issued Orange Alerts for Kannur, Wayanad and Kozhikode, while eight other districts remain under Yellow Alert. Fishing ban remains in force.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News