സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ ദുർബലമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ശക്തമായ മഴ മുന്നറിയിപ്പാണുള്ളത്. 4 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു.

ALSO READ: കർണാടകയിലെ കെഎസ്ആർടിസി ബസപകടം; പിന്നിൽ ഡ്രൈവറുടെ വിശ്രമമില്ലാത്ത ജോലിയും സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയുമെന്ന് ആക്ഷേപം

കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് നിലവിൽ യെല്ലോ അലേർട്ട് ഉള്ളത്. ബാക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് ഇല്ല. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.

Rainfall activity is expected to weaken across Kerala today, according to the weather authorities. However, a yellow alert has been issued in Kannur, Kozhikode, Wayanad and Kasaragod. Winds may reach speeds of up to 50 kmph, while fishing remains prohibited along the Kerala, Karnataka and Lakshadweep coasts until tomorrow.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News