ബേപ്പൂർ നിയോജക മണ്ഡലത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ പ്രദേശങ്ങളും വീടുകളും ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ജനങ്ങളുടെ ആശങ്കകളും അടിയന്തര ആവശ്യങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടേണ്ട വിഷയങ്ങൾ മന്ത്രിമാരുടെയും ജില്ലാ കളക്ടറുടെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തും എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം കോഴിക്കോട് വടകര ദേശീയപാതയിൽ മീത്തലെ മുക്കാളിയിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. നിർമ്മാണ പ്രവൃത്തി നടന്നിരുന്ന ഭാഗത്താണ് ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ വൻതോതിൽ മണ്ണിടിഞ്ഞു വീണത്. കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമ്മിക്കാനായി സ്ഥാപിച്ച കൂറ്റൻ ഇരുമ്പ് കമ്പികളും ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള നിർമ്മിതികളും അപകടത്തിൽ പൂർണ്ണമായി തകർന്നു. പ്രദേശത്ത് ഇപ്പോഴും കടുത്ത മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.
ALSO READ: തൊടുപുഴ ലീഗിൽ ഭിന്നത; മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റിനെ വഴിയിൽ തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ
പുലർച്ചെ ഉണ്ടായ കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. താമരശ്ശേരി വാടിക്കൽ ഓണിപ്പൊയിൽ O P ചന്ദ്രൻ്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. തോട്ടുമുക്കം തരിയോട് ചെയ്ത് മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. തോട്ടുമുക്കം സ്വദേശി സാജുവിന്റെ വീട്ടുമുറ്റത്തെ കിണറാണ് താഴ്ന്നത്. പൂനൂർ പുഴയിൽ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. കൊടുവള്ളിക്ക് സമീപം കിഴക്കോത്ത് കച്ചേരിമുക്ക് മൂനമണ്ണിൽ അബ്ദുസമദ്, പുളിക്കിൽ സൈനുദ്ദീൻ എന്നിവരുടെ വീട്ടിൽ വെള്ളം കയറി. നിലവിൽ 9 ക്യാമ്പുകളിലായി 250 പേരാണ് ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here