വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരൻ മരിച്ചു

VAKATHANAM BOY DIED

വാകത്താനം ചക്കൻ ചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിൻ്റെ മകൻ മിലൻ കെ ഷിജു ആണ് മരിച്ചത്. ഞാലിയാകുഴി എംജിഎം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. വീടിന് സമീപം ജൽ ജിവൻ മിഷന്റെ വാട്ടർ ടാങ്കിന് വേണ്ടി കുഴി എടുത്തതിൽ ഉണ്ടായ വെള്ളക്കെട്ടിൽ വീണാണ് അപകടം ഉണ്ടായത്. സഹോദരിയോടൊപ്പം കുളിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് താഴ്ന്ന് പോകുകയായിരുന്നു. ഉടൻ മന്ദിരം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ALSO READ: ഓഹോ ഇപ്പോൾ അങ്ങനെയായോ.. ? കാലം മാറുമ്പോൾ കാറിന് പകരം ഹെലികോപ്റ്റർ എടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ, സതീശന്റെ ഹെലികോപ്റ്റർ യാത്രയിൽ ആരോ​ഗ്യമന്ത്രിയുടെ ന്യായീകരണം ഇങ്ങനെ

സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണ്. 11 ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ആഞ്ഞടിക്കുന്ന വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ രാവിലെ വരെ നിലവിലെ കാലാവസ്ഥ തുടരുമെന്നാണ് വിലയിരുത്തൽ.കനത്ത മഴയെ തുടർന്ന് മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും വലിയ സാധ്യതയാണുള്ളത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നതും മലയോര മേഖലകളിലെ മണ്ണിടിച്ചിലും ഇനിയും തുടരാൻ സാധ്യതയുണ്ട്. ജില്ലാ ഭരണകൂടങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിട്ടുള്ളത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News