സ്റ്റേഷനും ജീപ്പും ഇടിക്കൂടല്ല; പൊലീസ് മർദനത്തെ വിമർശിച്ച് മനോരമ എഡിറ്റോറിയൽ

പൊലീസ് അതിക്രമങ്ങൾക്കെതിരെ വിമർശനവുമായി മലയാള മനോരമയും. ഇതാവരുത് പൊലീസെന്ന തലക്കെട്ടോടെ മലയാള മനോരമ എഡിറ്റോറിയിലൂടെയാണ് വിമർശനം ഉന്നയിച്ചത്. കേരള പൊലീസിന്റെ അതിക്രമങ്ങൾക്കെതിരെ ശക്തമായ ഭാഷയിലാണ് ഈ ലേഖനം വിമർശനം ഉന്നയിക്കുന്നത്.

പൊലീസ് സ്റ്റേഷനുകളും ജീപ്പുകളും മർദനത്തിനുള്ള ഇടിക്കൂടുകൾ അല്ലെന്ന് മനോരമ എഡിറ്റോറിയലിലൂടെ ഓർമ്മിപ്പിക്കുന്നു. പൊലീസ് ജോലിയിലെ മഹത്വം തിരിച്ചറിഞ്ഞ് ഭൂരിഭാഗം പേരും പ്രവർത്തിക്കുമ്പോൾ ചിലരുടെ ക്രൂരമായ പ്രവർത്തികൾ സേനയ്ക്ക് മുഴുവൻ നാണക്കേടുണ്ടാക്കുന്നതായി എഡിറ്റോറിയൽ വ്യക്തമാക്കുന്നു.

also read; ദില്ലി പൊലീസിന് കനത്ത തിരിച്ചടി; ഐഷി ​ഘോഷിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി

കുണ്ടറയിലെ സിയാദിന്റെ മരണം, പത്തനംതിട്ട കൂടൽ പൊലീസിന്റെ മർദനമേറ്റ 20 വയസുകാരന്റെ മരണം തുടങ്ങിയ സംഭവങ്ങൾ പൊലീസിന്റെ പ്രാകൃത പ്രവർത്തനങ്ങൾക്ക് തെളിവായി എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നു. കാലത്തിന് നിരക്കാത്ത പ്രാകൃതത്വം പുലർത്തുന്ന പൊലീസുകാർ യൂണിഫോം ഉപേക്ഷിക്കണമെന്ന രീതിയിലുള്ള രൂക്ഷവിമർശനമാണ് ലേഖനം ഉന്നയിക്കുന്നത്.

ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പൊലീസ് വെറഖും രണ്ട് മാസം കൊണ്ട് ഇത്തരം വിനാശകരമായ വഴിയിലേക്ക് മാറിയെന്ന് ലേഖനം ആരോപിക്കുന്നു. ജനങ്ങൾക്ക് വിശ്വാസത്തോടെ സമീപിക്കാൻ സാധിച്ചിരുന്ന പൊലീസ് സ്റ്റേഷനുകൾ പീഡനമുറികളായി മാറുന്നതിന് എതിരെയാണ് ഈ എഡിറ്റോറിയൽ വിരൽ ചൂണ്ടുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News