ജമ്മു കശ്മീരിൽ അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുവിണ് അപകടം. സംഭവത്തിൽ 39 പേർക്ക് പരുക്കേറ്റതായാണ് വിവരം. ഗണ്ടേർബാൽ ജില്ലയിലെ കങ്കൻ പ്രദേശത്താണ് സംഭവം. അമർനാഥിലേക്ക് തീർത്ഥാടന യാത്ര പോയി തിരിച്ചുവരികയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
ഹരിഗൺവാനിലെ ഒരു വീട്ടിലേക്കാണ് ബസ് മറിഞ്ഞത്. കുത്തനെയുള്ള ഒരു വളവ് മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സംഭവത്തിൽ വീടിന് സാരമായ നാഷനഷ്ടങ്ങളുണ്ടായി. അതേസമയം, വീടിനുമുകളിലേക്ക് മറിഞ്ഞതു കാരണം വാഹനം സിന്ധ് നദിയിലേക്ക് വീഴുന്നത് ഇത് തടഞ്ഞു. വലിയൊരു ദുരന്തം ഒഴിവാക്കാൻ ഇത് സഹായകമായി. അപകടം നടന്ന സമയത്ത് വീടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
Also Read: ഇന്നും ഇരുട്ടിൽ; സംസ്ഥാനത്ത് പവർ കട്ടിന് സാധ്യത
പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് ബസ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here