സമരത്തിൽ പങ്കെടുത്തവരെ വേട്ടയാടുന്നു, വ്യവസ്ഥകൾ സർക്കാർ ലംഘിക്കുന്നുവെന്നും സിജെപി; പൊലീസ് ക്രൂരത പങ്കുവയ്ക്കാൻ വെബ്സൈറ്റ് ആരംഭിച്ചു

NEET Protest

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ പങ്കെടുത്തവരെ പൊലീസ് വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി . സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്നും സിജെപി ആരോപിച്ചു. സമരക്കാർക്ക് നിയമസഹായം നൽകാനായി വെബ്സൈറ്റ് ആരംഭിച്ചതായും പാർട്ടി വക്താക്കൾ അറിയിച്ചു. ‘സാക്ഷി’ എന്ന പേരിലാണ് വെബ്സൈറ്റ്.

പ്രതിഷേധത്തിൻ്റെ ഭാഗമായവർ ഭയപ്പെടരുത് എന്നും സിജെപി ഒപ്പമുണ്ട് എന്നും വക്താക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമരക്കാർക്ക് നിയമസഹായം ഉറപ്പാക്കും. പൊലീസ് ക്രൂരത പങ്കുവയ്ക്കാനാണ് വെബ്സൈറ്റ് ആരംഭിച്ചത്. പൊലീസ് അതിക്രമം, പരാതി, ആവശ്യമായ സഹായം എല്ലാം ഈ വെബ്സൈറ്റിൽ പങ്കുവെക്കാം. വീഡിയോയും ചിത്രങ്ങളും ടെക്സ്റ്റും പങ്കുവെക്കാവുന്നതാണ്.

ALSO READ: നീറ്റ് ക്രമക്കേട്: പ്രധാനമന്ത്രിയുടെ വാക്ക് തുടക്കത്തിലേ പാഴായി, ഫാസ്റ്റ് ട്രാക്ക് കോടതിയുടെ ആദ്യ സിറ്റിങ് തന്നെ മാറ്റിവെച്ചു

തങ്ങൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിച്ച സർക്കാർ, ഇപ്പോൾ വ്യവസ്ഥകൾ ലംഘിച്ച് സമരക്കാരെ വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് രങ്ക ആരോപിച്ചു. കേസുകൾ ഉണ്ടാകില്ല എന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതാണ്. മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണം ആർക്കു വേണമെങ്കിലും പരിശോധിക്കാം. കേന്ദ്ര മന്ത്രിമാർ നൽകിയ ഉറപ്പാണ് ലംഘിക്കപ്പെടുന്നത്, അശുതോഷ് രങ്ക വ്യക്തമാക്കി. കപിൽ സിബലും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News