പട്ടം പറത്തുന്നതിനിടെ തുറന്ന ഓടയിൽ വീണ് പതിനഞ്ചുകാരനെ കാണാതായി. ദില്ലിയിലെ ജാസോല ഗ്രാമത്തിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിയായ മിഥുനാണ് അപകടത്തിൽപ്പെട്ടത്. കുട്ടി ഓടയിലേക്ക് വീഴുന്നത് കണ്ട മറ്റൊരു കുട്ടിയാണ് വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ദില്ലി ഫയർ ഫോഴ്സും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും സംയുക്തമായി ഓടയിൽ തിരച്ചിൽ ആരംഭിച്ചു. മുങ്ങൽ വിദഗ്ദർ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഓടയിലെ തുടർചയായ ജലപ്രവാഹം രക്ഷാപ്രവർത്തകർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. തിരച്ചിൽ പ്രവർത്തനങ്ങളിൽ ഇതൊരു വലിയ വെല്ലുവിളിയായി മാറിയെന്ന് അധികൃതർ അറിയിച്ചു.
Also Read: ‘കേന്ദ്രം വാഗ്ദാനങ്ങൾ ലംഘിച്ചു’; പാറ്റകൾ വീണ്ടും സമരത്തിലേക്ക്
തുടർന്ന് രാത്രിയോടെ നിർത്തിയ തിരച്ചിൽ ഞായറാഴ്ച രാവിലെ മുതൽ വീണ്ടും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശികളായ കുട്ടിയുടെ കുടുംബം ദില്ലിയിൽ തൊഴിലാളികളായി ജോലി ചെയ്തുവരികയാണ്. മിഥുനെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here