‘പുതിയ വിദ്യാഭ്യാസ നയം യുവതലമുറയെ യുക്തിബോധമില്ലാത്തവരാക്കി മാറ്റാൻ; പ്രധാനമന്ത്രി കുട്ടികളോടാണ് യഥാർത്ഥത്തിൽ മാപ്പ് പറയേണ്ടത്’

John Brittas Criticises NEP

ബിജെപി സർക്കാരിന്റെ പുതിയ പുതിയ വിദ്യാഭ്യാസ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. വിദ്യാഭ്യാസത്തിലൂടെ ചിന്തയെ മാറ്റി മറിക്കാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിൽ വാണിജ്യവൽക്കരണവും കാവിവൽക്കരണവുമാണ് കേന്ദ്രസർക്കാരും ബിജെപിയും നടപ്പാക്കുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

നൂലിൽ കെട്ടിയിറക്കിയവരാണ് ഇന്ന് സർവകലാശാലകൾ ഭരിക്കുന്നത്. നീറ്റ് പരീക്ഷാ ചോർച്ച 15 കോടി ജനങ്ങളെ ബാധിക്കുന്ന ക്രമക്കേടാണ്. ജന്തർ മന്തറിലെ സമരം ശക്തമാകാൻ കാരണം യുവാക്കളുടെ മനസിൽ അടിഞ്ഞു കൂടിയ രോഷമാണ്. പാർലമെൻ്റിൻ്റെ ഗേറ്റുവരെ അവർ എത്തി.

ALSO READ: പിഎം ശ്രീ നടപ്പിലാക്കാൻ യുഡിഎഫിന് എന്തിനാണിത്ര വ്യ​ഗ്രത? പദ്ധതിയിൽ ഒരു തുടർ നടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നില്ല: പിണറായി വിജയൻ

സമരക്കാർക്ക് മാപ്പു കൊടുക്കുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. എന്നാൽ കുട്ടികളോടാണ് യഥാർത്ഥത്തിൽ മോദി മാപ്പ് പറയേണ്ടതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി വ്യക്തമാക്കി. പെൺകുട്ടികൾ സംസാരിക്കുന്ന ഭാഷയിലല്ല അവർ സംസാരിച്ചത് എന്നും പ്രധാനമന്ത്രി പറയുന്നുണ്ട്.പെൺകുട്ടികൾക്ക് സംസാരിക്കാൻ മറ്റൊരു ഭാഷ വേണമെന്ന് ശഠിക്കുന്ന മറ്റൊരു ഭരണാധികാരി ലോകത്ത് ഉണ്ടാകില്ല. യുവതലമുറയെ യുക്തിബോധമില്ലാത്തവരാക്കി മാറ്റുകയാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ചെയ്യുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News