ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവ്, അവിടെ യുവാക്കളുടെ രക്തം വീണു; രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി

john brittas

രാജ്യസഭയിൽ പ്രതിരോധം തീർത്ത് ഇടത് എംപിമാർ. ദില്ലിയിൽ വിദ്യാർഥികൾക്കു നേരെ പൊലീസ് അതിക്രമത്തെ ഇടത് എംപിമാർ ചോദ്യം ചെയ്തു. ഇന്ത്യ ജനാധിപത്യത്തിൻ്റെ മാതാവാണ് അവിടെ യുവാക്കളുടെ രക്തം വീണെന്ന് രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പ്രധാനമന്ത്രി വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധിയും പറഞ്ഞു.

അതേസമയം, ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിഷേധത്തിനിടെ ബിൽ അവതരിപ്പിച്ചത് ജിതേന്ദ്ര സിങ്.

Also Read: വഞ്ചിയൂർ പാൽക്കുളങ്ങരയിലേത് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പൊലീസ്; മുഖ്യപ്രതി പ്രദീപ് കുറ്റം സമ്മതിച്ചു

പൊതുപരീക്ഷ ഭേദഗതി ബില്ലാണ് അദ്ദേഹം അവതരിപ്പിച്ചത്. ദില്ലിയിൽ വിദ്യാർഥികൾക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തിൽ അമിത്ഷായുടെ പ്രസ്താവന പ്രതിപക്ഷം ആവശ്യപ്പെട്ടു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News