ദില്ലിയിലെ വിദ്യാർത്ഥി സമരത്തെ പിന്തുണച്ചതിന് എസ് എഫ് ഐക്കും സിപിഐഎമ്മിനുമെതിരെ ആർ എസ് എസ് മുഖപത്രം. ചൈനീസ് ഫണ്ട് വാങ്ങിയാണ് സമരത്തിന് എസ്എഫ്ഐ പിന്തുണ നൽകിയത് എന്നാണ് ഓർഗനൈസറിന്റെ ആരോപണം. എന്നാൽ കോൺഗ്രസിനെതിരെ ഒരക്ഷരം പോലും ലേഖനത്തിൽ പരാമർശിക്കുന്നില്ല.
താൻ പ്രമാണിത്തവും അഹങ്കാരവും മുഖമുദ്രയാക്കിയ സംഘപരിവാറിന് മുഖത്തേറ്റ അടിയായിരുന്നു ദില്ലിയിലെ വിദ്യാർത്ഥി സമരവും അതിന്റെ വിജയവും. ധർമേന്ദ്ര പ്രധാന്റെ രാജി ആർഎസ്എസിന് ഇനിയും ഉൾക്കൊള്ളാൻ കഴിയുന്നില്ല. ആർഎസ്എസ് മുഖപത്രത്തിലൂടെ അവർ അതിന് പഴിക്കുന്നത് എസ്എഫ്ഐയെയും സിപിഐഎമ്മിനെയുമാണ്.
സമരം എസ്എഫ്ഐയും ആസൂത്രണം ചെയ്തത് എന്നാണ് ലേഖനത്തിൽ പറയുന്നത്. അതിന് ചൈനീസ് ഫണ്ട് എന്ന സ്ഥിരം പല്ലവിയും ലേഖനത്തിൽ ആവർത്തിക്കുന്നു. ഏതു സമരത്തെയും ഏതു സമരക്കാരെയും രാജ്യദ്രോഹ സമരം അല്ലെങ്കിൽ രാജ്യദ്രോഹികൾ എന്ന ചാപ്പ കുത്തി ആക്ഷേപിക്കുന്ന സ്ഥിരം ശൈലി തന്നെയാണ് ഇവിടെയും ആർഎസ്എസ് സ്വീകരിക്കുന്നത്. പാകിസ്ഥാന് പകരം ഇവിടെ ചൈന ആണെന്ന് മാത്രം.
ALSO READ: ലക്ഷ്മിപ്രിയക്കെതിരായ പരാതി; മൊഴിയെടുക്കലിന് ഹാജരാകാൻ അൻസിബയോട് കോടതി
ചൈനീസ് എംബസിയിൽ സിപിഐഎം നേതാക്കളും എസ്എഫ്ഐ നേതാക്കളും പോയതിനെ എന്തോ വലിയ നിഗൂഢമായ കൂട്ടുകെട്ട് എന്ന മട്ടിലാണ് ഓർഗനൈസർ അവതരിപ്പിക്കുന്നത്. ക്യാമ്പസുകളിൽ എസ്എഫ്ഐക്ക് ലഭിക്കുന്ന വലിയ പിന്തുണയാണ് ആർഎസ്എസിനെ ആശങ്കപ്പെടുത്തുന്നത്. എസ്എഫ്ഐയെയും സിപിഐഎമ്മിനെയും എഐഎസ്എഫ്നെയും അധിക്ഷേപിക്കുന്ന ലേഖനത്തിൽ കോൺഗ്രസിനെതിരെയോ അവരുടെ വിദ്യാർഥി പ്രസ്ഥാനങ്ങൾക്കെതിരെ ഒരക്ഷരം പോലും പറയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here