ഉത്തർപ്രദേശിൽ ബരാബങ്കി ജില്ലയിൽ രോഗം മാറാൻ പത്ത് ദിവസം തൂണിൽ കെട്ടിയിട്ട മർദ്ദിച്ചതിനെ തുടർന്ന് 33 വയസ്സുകാരി മരിച്ചു. യുവതിയുടെ മാനസിക രോഗം മാറാൻ വേണ്ടി സ്വയം പ്രഖ്യാപിത ആൾദൈവത്തിന്റെ ചികിത്സ രീതി അനുസരിച്ചാണ് യുവതിയെ പത്ത് ദിവസത്തോളം തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചത്. ലഖ്‌നൗവിലെ ഗോമതിനഗർ നിവാസിയായ റൂബി യാദവിനെ തിങ്കളാഴ്ച വൈകുന്നേരം ദേവയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് ഭർത്താവ് അങ്കിത് യാദവ്, സ്വയം പ്രഖ്യാപിത ആൾദൈവം മുന്ന (71), അദ്ദേഹത്തിന്റെ സഹായി കദിർ അഹമ്മദ് (55) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിന് ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
Also Read; മലപ്പുറം സ്വദേശിയെ തൃശൂർ ചെറുതുരുത്തിയിൽ മരിച്ച നിലയിൽ കണ്ടെത്തി
പ്രാഥമിക അന്വേഷണത്തിൽ, ദേവ പ്രദേശത്തെ ഒരു ആരാധനാലയത്തിൽ നിന്ന് കുറച്ച് അകലെയുള്ള ഒരു സ്ഥലത്ത് റൂബിയെ ഏകദേശം 10 ദിവസത്തേക്ക് ഒരു തൂണിൽ കെട്ടിയിട്ടതായി കണ്ടെത്തി. മാനസിക രോഗത്തിന് ചികിത്സ നൽകാനെന്ന പേരിൽ അവിടെ ഇത്തരം ആചാരങ്ങൾ നടക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
റൂബിയുടെ പിതാവ് പ്രമോദ് യാദവിൻ്റെ പരാതിയിൽ അങ്കിത് യാദവും സ്വയം പ്രഖ്യാപിത ആൾദൈവവും കൂട്ടാളിയും ചേർന്ന് ബാധയൊഴിപ്പിക്കൽ ചടങ്ങുകൾ നടത്താനായി മകളെ ദിവസങ്ങളോളം തൂണിൽ കെട്ടിയിട്ടതായി ആരോപിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വിവരം പുറത്തറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശേഷം കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here