‘ജീവൻ തുന്നിച്ചേർക്കുന്ന വലിയ വലിയ സാഹസികരാണ് ഈ ഡോക്ടർമാർ’: മമ്മൂട്ടി

ദൈവത്തിന് ഏറ്റവും അടുത്തു നിൽക്കുന്ന ആൾക്കാരാണ് ഡോക്ടർമാരെന്ന് പത്മഭൂഷൺ ഭരത് മമ്മൂട്ടി. കൈരളി ടിവി സംഘടിപ്പിച്ച ഡോക്ടേഴ്സ് അവാർഡിനെ അഭിസംബോധന ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു പുരസ്കാരമായിട്ടല്ല കണക്കാക്കേണ്ടത് ഇതൊരു നിവേദ്യമാണ്. നമ്മൾ ഡോക്ടർമാരെ കാണപ്പെടുന്ന ദൈവമായിട്ട് കണക്കാക്കുകയാണെങ്കിൽ അവർക്ക് നമ്മൾ നൽകുന്നത് പുരസ്കാരങ്ങളല്ല നിവേദ്യമാണ് പ്രാർത്ഥനകളാണെന്നും മമ്മൂട്ടി പറഞ്ഞു.

നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ച നമ്മുടെ ആയുസ്സ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അത്രത്തോളം സൂക്ഷിച്ച് ജീവൻ തുന്നിച്ചേർക്കുന്ന വലിയ വലിയ സാഹസികരാണ് ഈ ഡോക്ടർമാരെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ പ്രതീക്ഷ എന്ന് പറയുന്നത് ഇല്ലെങ്കിൽ നമുക്ക് ജീവിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈരളി ടിവി ഡോക്ടേഴ്സ് അവാർഡിൽ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് മമ്മൂട്ടി പങ്കുവച്ച വാക്കുകളാണിത്.

also read; ആലിൻ ഒരാളിലല്ല അഞ്ചുപേരിലാണ് ജിവിക്കുന്നത്, അത് മനുഷ്യസ്നേഹത്തിൻ്റെ വലിയ ആശയമാണ്; മമ്മൂട്ടി

കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ പത്മഭൂഷൺ ഭരത് മമ്മൂട്ടി, ആരോഗ്യ മന്ത്രി കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ, സന്നദ്ധ മേഖലകളിൽ ഉൾപ്പെടെ ആതുര സേവന രംഗത്ത് സംഭാവന നൽകിയവരെയാണ് ഡോക്ടഴ്‌സ് അവാർഡ് നൽകി കൈരളി ടി വി ആദരിച്ചത്. വൈകുന്നേരം 5 മണിക്ക് കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങ് ആരോഗ്യമന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News