‘അച്ചപ്പം കിട്ടിയില്ല തത്കാലം ഇതുമതി, പോയേച്ചും വരാം’; വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് വി കെ പ്രശാന്ത്

vk prasanth

മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ സ്വകാര്യ യാത്രയ്ക്കായി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ഉപയോ​ഗിച്ചതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്ന് വരുന്നത്. നിരവധി പേർ വി ഡി സതീശൻ്റെ നടപടിക്കെതിരെ രം​ഗത്ത് വന്നു. അസുഖ ബാധിതനായ ഭാര്യാ പിതാവിനെ കാണാനാണ് മുഖ്യമന്ത്രി സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററുമായി പറന്നത്. ഇതിനെ പരിഹസിച്ചു കൊണ്ട് വി കെ പ്രശന്തും രം​ഗത്തു വന്നു.

സമൂഹമാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മിസ്റ്റർ മരുമകൻ എന്നെഴുതിയിരിക്കുന്ന ഹെലികോപ്റ്ററിൽ പഴവർ​ഗങ്ങളും മറ്റും കെട്ടിത്തൂക്കിയ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. അച്ചപ്പം കിട്ടിയില്ല തത്കാലം പോയേച്ചും വരാമെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

Also read: വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ ദുരുപയോ​​ഗപ്പെടുത്തുന്നുണ്ടെങ്കിൽ സർക്കാർ മറുപടി പറയട്ടെ; വി ടി ബൽറാമിൻ്റെ ഒളിയമ്പ്

എൽ ഡി എഫ് സർക്കാർ ​ദുരന്ത നിവാരണത്തിനും അവയവക്കൈമാറ്റത്തിനും ഉൾപ്പെടെ മുൻ​ഗണന നൽകി ഉപയോ​ഗപ്പെടുത്താൻ സംസ്ഥാന പൊലീസിന് വേണ്ടിയാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ഇതിനെതിരെ അന്ന് വലിയ വിമർശനമാണ് മുഖ്യമന്ത്രി വി ഡി സതീശനുൾപ്പെടെ നടത്തിയത്. അതേ ഹെലികോപ്റ്ററാണ് ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ സ്വകാര്യ ആവശ്യത്തിനായി ഉപയോ​ഗിച്ചിരിക്കുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News