പബ്ലിക് വൈഫൈ ഉപയോ​ഗിച്ച് പണമിടപാടുകൾ നടത്താറുണ്ടോ? പണി കിട്ടും

യാത്ര ചെയ്യുമ്പോഴോ പുറത്തു പോകുമ്പോഴോ ഫോണിൽ ഫ്രീ വൈഫൈ കണ്ടാൽ ഉടൻ അതിൽ കണക്ട് ചെയ്യുന്നവരാണോ നമ്മളിൽ ഏറെയും. പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ നമ്മൾ വിചാരിക്കുന്നത്ര സുരക്ഷിതമല്ല. ഇതിന് പിന്നിൽ പല സൈബർ അപകടങ്ങളും പതിയിരിപ്പുണ്ട്.

ചിലപ്പോൾ ഹാക്കർമാർ യഥാർത്ഥ വൈഫൈയുടെ അതേ പേരിൽ വ്യാജമായ ഒരു വൈഫൈ ഹോട്ട്സ്പോട്ട് ഉണ്ടാക്കി വെക്കും. നമ്മൾ സംശയം കൂടാതെ അതിൽ കണക്ട് ചെയ്താൽ, നമ്മുടെ ഫോൺ അക്ഷരാർത്ഥത്തിൽ ഹാക്കറുടെ നിയന്ത്രണത്തിലാകും.

പാസ്‌വേഡ് ഇല്ലാത്ത പബ്ലിക് വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് നിങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയോ പാസ്‌വേഡുകൾ ടൈപ്പ് ചെയ്യുകയോ ചെയ്താൽ, ആ ഒരേ നെറ്റ്‌വർക്കിൽ തന്നെയുള്ള ഒരു ഹാക്കർക്ക് ആ വിവരങ്ങൾ എളുപ്പത്തിൽ ചോർത്തിയെടുക്കാൻ സാധിക്കും.

also read; നിങ്ങൾക്ക് എത്ര സിം കാർഡുകളുണ്ട്? ആ​ഗസ്റ്റ് 24 മുതൽ നിയമം മാറും; കരുതിയിരുന്നോളൂ…

സുരക്ഷ കുറഞ്ഞ ഇത്തരം നെറ്റ്‌വർക്കുകൾ വഴി നിങ്ങളുടെ ഫോണിലേക്കോ ലാപ്ടോപ്പിലേക്കോ മാൽവെയറുകളോ വൈറസുകളോ കയറ്റിവിടാൻ സൈബർ കുറ്റവാളികൾക്ക് സാധിക്കും. പബ്ലിക് വൈഫൈ ഉപയോഗിച്ച് ഒരിക്കലും ഓൺലൈൻ ബാങ്കിംഗ്, പണമിടപാടുകൾ എന്നിവ നടത്തരുത്.

അത്യാവശ്യമായി ഉപയോഗിക്കേണ്ടി വന്നാൽ വിപിഎൻ ഉപയോഗിക്കുക. ഇത് നിങ്ങളുടെ വിവരങ്ങളെ ആർക്കും വായിക്കാൻ കഴിയാത്ത രൂപത്തിലാക്കി സുരക്ഷിതമാക്കും. ഉപയോഗം കഴിഞ്ഞാൽ ഫോണിലെ വൈഫൈ ഓഫ് ചെയ്തു വെക്കുക. അല്ലാത്തപക്ഷം അടുത്ത തവണ ആ വഴി പോകുമ്പോൾ ഫോൺ തനിയെ ഇത്തരം നെറ്റ്‌വർക്കുകളിലേക്ക് വീണ്ടും കണക്ട് ആയേക്കാം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News