എയർ ഇന്ത്യ വിമാനം ആകാശച്ചുഴിൽപ്പെട്ട സംഭവത്തിൽ ദുരൂഹതയേറുന്നു, പൈലറ്റ് ലഹരി ഉപയോ​ഗിച്ചു; രണ്ടാം ഘട്ടപരിശോധനയും പോസിറ്റീവ്?

എയർ ഇന്ത്യ ഫുക്കറ്റ്- ദില്ലി വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ ദൂരുഹതയേറുന്നു. വിമാനത്തിൻ്റെ പൈലറ്റുമാരിൽ ഒരാൾ ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോർട്ട് പൈലറ്റിന്റെ ആദ്യ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നുവെന്നും, തുടർന്ന് നടത്തിയ രണ്ടാം പരിശോധനയിലും ഫലം പോസിറ്റീവ് ആണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കഞ്ചാവാണ് പൈലറ്റ് ഉപയോഗിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.

എന്നാൽ പൈലറ്റിന്റെ രണ്ടാമത്തെ പരിശോധനാ ഫലത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ വന്നിട്ടില്ല. സംഭവത്തിൽ എയർ ഇന്ത്യ സി ഇ ഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. അപകടത്തിൽ പരുക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതിയിന്മേലാണ് നടപടി.

Also read: അമിത് ഷാ എത്തിയില്ല; വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ ആവശ്യങ്ങളിൽ ഉറച്ച് പ്രതിപക്ഷം

വിമാന അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്. പ്രാഥമിക റിപ്പോർട്ട് പുറത്തുവന്ന ശേഷം നടപടി സ്വീകരിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

Questions grow over the Air India Phuket-Delhi flight turbulence incident as reports claim one pilot tested positive for drugs in both initial and second tests. Official confirmation of the second result is awaited.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News