ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. പി എസ് സി പരീക്ഷകളിലെ ക്രമക്കേടുകൾ അവസാനിപ്പിക്കുക, ചോദ്യ പേപ്പർ ചോർച്ചയിൽ സി ബി ഐ അന്വേഷണം നടപ്പിലാക്കുക, ഒഴിവുകൾ വേഗത്തിൽ നികത്തുക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
സർക്കാരും വിദ്യാർഥി പ്രതിനിധികളും തമ്മിലുള്ള ചർച്ച സമവായമാതെ തുടരുകയാണ്. അതേസമയം നിരാഹാര സമരത്തിനിടെ ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹതോയുടെ ആരോഗ്യ നില വഷളായി. ദേവേന്ദ്ര നാഥുമായി സി ജെ പി സ്ഥാപകൻ അഭിജിത്ത് ദീപ്കേ ഫോണിൽ സംസാരിച്ചിരുന്നു. സി ഐ ഡി അന്വേഷണം പര്യാപ്തമെന്ന് സർക്കാർ പറയുമ്പോൾ സി ബി ഐ അന്വേഷണം എന്നാവശ്യത്തിലുറച്ച് നിൽക്കുകയാണ് വിദ്യാർഥികൾ.
Also read: അമിത് ഷാ എത്തിയില്ല; വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ ആവശ്യങ്ങളിൽ ഉറച്ച് പ്രതിപക്ഷം
Student protests intensify in Jharkhand as protesters demand an end to PSC exam irregularities, a CBI probe into question paper leaks, faster recruitment and improved educational infrastructure.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here