കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം; ഫോറസ്റ്റർക്ക് സസ്പെൻഷൻ

Forester Suspended After Wild Gaur Attack

കൊല്ലത്ത് കുളത്തുപ്പുഴയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഫോറസ്റ്ററെ സസ്പന്റ് ചെയ്തു. കളങ്കുന്ന് സെക്ഷൻ ഓഫീസർ ടി.ആർ. ഷിബുവിനാണ് സസ്പൻഷൻ. സംഭവ ദിവസം ഡ്യൂട്ടിക്ക് വൈകി എത്തി എന്നാരോപിച്ചാണ് നടപടി.

ചുമട്ടുതൊഴിലാളിയായ ബഷീർ പുലർച്ചെ ഏഴു മണിയോടെ ടൗണിലേക്ക് വരുമ്പോഴാണ് കാട്ടുപോത്ത് അദ്ദേഹത്തെ കുത്തി വീഴ്ത്തിയത്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തു തന്നെ ചോര വാർന്നു മരിച്ചു. വനമേഖലയിൽ നിന്നല്ല, മറിച്ച് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കുളത്തുപ്പുഴ ടൗണിന് സമീപം വെച്ചാണ് ഈ ദാരുണ സംഭവം നടന്നത് എന്നത് പ്രദേശവാസികളെ കൂടുതൽ ഭീതിയിലാഴ്ത്തിയിരുന്നു.

ALSO READ: പെരുമഴക്കാലം; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴ

സംഭവത്തിന് പിന്നാലെ വനംവകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വനം മന്ത്രിയുടെ സ്വന്തം ജില്ലയായ കൊല്ലത്തിന്റെ കിഴക്കൻ മേഖലകളിൽ വന്യജീവി ആക്രമണങ്ങൾ പതിവാകുമ്പോഴും ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.

ENGLISH SUMMARY: A forester has been suspended following the death of an elderly man in a wild gaur attack in Kulathupuzha, Kollam.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here