അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസ്; കീർത്തനയെ റിമാൻ‍ഡ് ചെയ്തു

അധ്യാപികമാർ ഉൾപെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിൽ പ്രതിയായ കീർത്തനയെ കോടതി റിമാൻ‍ഡ് ചെയ്തു. വടകര എൻഡിപിഎസ് കോടതിയാണ് പേരാമ്പ്ര ബിആർസി അധ്യാപിക കീർത്തനയെ റിമാൻ‍ഡ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ വിട്ട ഇവരെ കാലാവധി കഴിഞ്ഞതിനെ തുടർന്ന് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. വടകര കോടതിയിൽ പൊലീസ് നൽകിയ അപേക്ഷയെ തുടർന്ന് കോടതി അനുമതിയോടെ പ്രതിയുടെ മുൻകൂർ അറസ്റ്റ് പൊലീസ് രേഖപെടുത്തിയിരുന്നു.

15 ലക്ഷം രൂപയോളം വിവിധ സ്ഥലങ്ങളിലുളള എം.ഡി.എം.എ.വില്പന സംഘങ്ങളുമായി ബാങ്ക് ഇടപാടിലൂടെ കീർത്തന നടത്തിയിട്ടുണ്ട്. ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിലാണ് ഇടപാട് നടത്തിയത്. ഇടപാടിലൂടെ ലഭിക്കുന്ന പണത്തിൽ നിന്നും ഒരു ഭാ​ഗം എടുത്ത് കീർത്തന നേരത്തെ കേസിൽ അറസ്റ്റിലായ ജിജിൻ കുര്യാകോസിന് കൈമാറുന്നതായിരുന്നു രീതി. അകൗണ്ടിൽ ലഭിക്കുന്ന തുക വളരെ വേഗത്തിലായിരുന്നു കൈമാറുക.

Also Read; സർക്കാരിന്റെ മുഖംരക്ഷിക്കാൻ വ്യാജൻമാർ രം​ഗത്ത് ; ഓവർടൈം പണിയെടുത്ത് കോൺ​ഗ്രസ് സൈബർ ടീം

ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയാണ് പൊലീസ് ട്രാൻസേഷൻ ഉൾപെടെയുള്ള വിവരങ്ങൾ ശേഖരിച്ചത്. കീർത്തന അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിച്ചിരുന്നില്ല. ശാസ്ത്രീയ തെളിവുകളും ബാങ്ക് ഇടപാടുകൾ ചൂണ്ടികാട്ടിയുമാണ് അന്വേഷണ സംഘം പ്രതിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കുട്ടികളെ മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിട്ടുണ്ടോയെന്നത് സംബന്ധിച്ച് സൂചനകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

കീർത്തനയുമായി പണമിടപാട് നടത്തിയ മുഖ്യ കണ്ണി ജിതിൻ കുര്യാക്കോസാണ്. ഒരു കോടിയോളം രൂപയോളമാണ് ജിതിൻ്റെ അകൗണ്ട് വഴി പലരും ഇടപാട് നടത്തിയത്. ഇക്കഴിഞ്ഞ മെയ് 20 ന് മണിയൂർ തുറശ്ശേരി കടവ് സ്വദേശിയായ തെക്കേ നെല്ലിക്കുന്നുമ്മൽ മുഹമ്മദ് ഇർഫാനെ 13.56 ഗ്രാം എം. ഡി. എം.എ യുമായി പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ജിജിൽ കുര്യാക്കോസിനാണ് എം.ഡി. എം.എ ഇടപാടിന് പണം അയച്ചു നൽകിയതെന്ന് പൊലീസ് കണ്ടെത്തുകയുണ്ടായിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News