രാജ്യം കണ്ട മികച്ച സഹകാരിയും ഊരാളുങ്കൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനുമായിരുന്ന രമേശൻ പാലേരിയുടെ ശവസംസ്കാര ചടങ്ങിൽ മന്ത്രിമാർ അന്തിമോപചാരം അർപ്പിച്ചില്ല. കോഴിക്കോട് ജില്ലയുടെ ചാർജുള്ള മന്ത്രി എ പി അനിൽകുമാർ അടക്കമുള്ള എല്ലാ മന്ത്രിമാരും സംസ്കാര ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും രമേശൻ പാലേരിയുടെ വിടവാങ്ങൽ ഘട്ടത്തിൽ വേണ്ട ആദരവ് നൽകിയില്ലെന്ന് മുഹമ്മദ് റിയാസ് എം എൽ എ പറഞ്ഞു
കഴിഞ്ഞ ഇരുപത്തിയെട്ടാം തീയതിയാണ് രാജ്യം കണ്ട മികച്ച സഹകാരിയും യു എൽ സി സി എസ് ചെയർമാനുമായ രമേശൻ പാലേരി വിടവാങ്ങിയത്. കോഴിക്കോട് ടൗൺ ഹാളിലും, മടപ്പള്ളി സ്‌കൂളിലും, വടകര ടൗൺഹാളിലും മൃതദേഹം മരിച്ച അന്നുതന്നെ പൊതുദർശനത്തിന് വച്ചിരുന്നു. കൂടാതെ, പിറ്റേന്ന് നാദാപുരം റോഡിൽ സ്ഥിതിചെയ്യുന്ന വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്കരിച്ചത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കം രാഷ്ട്രീയ – സാമൂഹിക – സാംസ്കാരിക രംഗത്തുള്ളവർ അന്തിമോപചാരം അർപ്പിച്ചിരുന്നു. മുഖ്യമന്ത്രി വി ഡി സതീശൻ അടക്കം സംസ്ഥാനത്തെ ഒരു മന്ത്രി പോലും അന്തിമോപചാരം അർപ്പിക്കാൻ എത്തിയില്ല. പകരം സംവിധാനം ഏർപ്പെടുത്തിയില്ലെന്നും വിമർശനമുണ്ട്.
സഹകരണ മേഖലയ്ക്ക് നൽകിയ ആഗോള സംഭാവനകൾ പരിഗണിച്ച് നിരവധി അന്താരാഷ്ട്ര-ദേശീയ ബഹുമതികൾ നേടിയ വ്യക്തി കൂടിയാണ് അന്തരിച്ച രമേശൻ പാലേരി. സർവ്വസമ്മതനും എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റിയ രമേശൻ പാലാരിക്ക് മന്ത്രിമാർ ആദരവ് അർപ്പിക്കാൻ എത്താത്തതിൽ വലിയ വിമർശനമാണ് സമൂഹത്തിൽ നിന്ന് വരുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here