കെവിൻ ഡി ബ്രൂയിൻ മെസ്സിക്കൊപ്പം പന്ത് തട്ടുമോ? ബെൽജിയൻ താരത്തെ നോട്ടമിട്ട് ഇന്റർ മിയാമി

ബ്രസീലിയൻ സൂപ്പർതാരം കസ്‌മിറോയ്ക്ക് പിന്നാലെ ബെൽജിയത്തിന്റെ സൂപ്പർതാരം കെവിൻ ഡി ബ്രൂയിനിനെയും ഇന്റർ മിയാമി നോട്ടമിടുന്നു എന്ന് റിപ്പോർട്ട്. നിലവിൽ ഇറ്റലിയിൽ ക്ലബ് ആയ നാപോളിക്ക് വേണ്ടി കളിക്കുന്ന മുപ്പത്തി അഞ്ചുകാരനെ ഏതു വിധേനയും ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മിയാമി എന്നാണ് റിപോർട്ടുകൾ നൽകുന്ന സൂചന.

Also Read: റൈഡർ ധോണി; ചെന്നൈയിലെ റേസിംഗ് ട്രാക്കിൽ ബൈക്ക് പറപ്പിച്ച് തല

നിലവിൽ താരത്തിന് 2027 വരെയുള്ള കരാർ ആണ് ഇറ്റാലിയൻ ടീമുമായി ഉള്ളത്. എന്നാൽ ആഞ്ഞു പിടിച്ചാൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ താരത്തെ ഫ്‌ലോറിഡയിൽ എത്തിക്കാൻ ആവുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. അത് യാഥാർഥ്യമായാൽ ലയണൽ മെസ്സി, ലൂയിസ് സുവാരസ്, കാസെമിറോ, റോഡ്രിഗോ ഡി പോൾ എന്നീ ഇതിഹാസ താരങ്ങൾക്കൊപ്പം പന്ത് തട്ടാനുള്ള അവസരം കെവിൻ ഡി ബ്രൂയിനിനു ലഭിക്കും.എന്നാൽ വിഷയത്തിൽ താരത്തിന്റെ ഭാഗത്ത് നിന്നോ നാപോളിയുടെ ഭാഗത്ത് നിന്നോ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. മിയാമിയെ കൂടാതെ അമേരിക്കൻ ക്ലബ്ബുകളായ സാൻഡീയാഗോ , ചിക്കാഗോ എന്നീ ടീമുകളും തുർക്കി ക്ലബ് ആയ ഗലാട്ടസറേയും താരത്തിനായി വലയെറിയുന്നുണ്ടെന്നാണ് റിപ്പോർട്ട്.


									
Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News