കേരളത്തിലെ പ്രധാന ആനക്കൊമ്പ് കടത്ത് സംഘത്തിലെ പ്രധാന കണ്ണികളായ അഞ്ചു പേർ കോഴിക്കോട് നിന്നും പിടിയിൽ. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡിൻ്റെയും താമരശ്ശേരി റേഞ്ചിൻ്റെയും സംയുക്ത ഓപ്പറേഷനിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് കക്കോടി പാലത്ത് ഭാഗത്തുനിന്നുമാണ് അഞ്ചു പേരെയും പിടികൂടിയത്.
Also Read; ഒരാശുപത്രി അടച്ചുപൂട്ടുന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേട്ടുകേൾവിയില്ലത്തത്: എം രാജഗോപാലൻ
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ ആനക്കൊമ്പ് കടത്ത് വ്യാപകമാകുന്നത് സംബന്ധിച്ച് തിരുവനന്തപുരം വനം ഇൻ്റലിജൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് നിന്നും ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച പ്രതികളെ വനം വകുപ്പ് അതിസാഹസികമായി പിടികൂടിയത്.
English Summery; Five alleged key members of a major ivory smuggling network in Kerala have been arrested in Kozhikode. The arrests were made in a joint operation by the Kozhikode Flying Squad and Thamarassery Forest Range based on confidential information received by the Thiruvananthapuram Forest Intelligence.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here