‘വാർത്തകളിൽ യാതൊരു വാസ്തവവുമില്ല’; കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കൽ നടന്നിട്ടില്ലെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്

VPS Denies Blasters Takeover Reports

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ്. വിപിഎസ് ഹെൽത്തോ സ്ഥാപകൻ ഡോ. ഷംഷീർ വയലിലോ ക്ലബ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട യാതൊരു നടപടികളുടെയും ഭാഗമായിട്ടില്ല. പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ സമൂഹ മാധ്യമങ്ങളിൽ ഇത്തരത്തിൽ ചില പ്രചാരണങ്ങൾ നടന്നിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന് പുതിയ ഉടമ വരുന്നതായും ഷംഷീർ വയലിൽ പുതിയ ഉടമയാകുമെന്നുമായിരുന്നു സമൂഹ മാധ്യമ പോസ്റ്റുകൾ.

ALSO READ: കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പുതിയ സീസൺ ആരംഭിക്കാൻ ഒരു മാസം മാത്രം ബാക്കിനിൽക്കെ, ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്ലിൽ കളിക്കുമോ എന്ന വലിയ ആശങ്കയിലായിരുന്നു ആരാധകർ. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന് നൽകേണ്ട ഫീസിന്റെ ആദ്യ ഗഡു മാത്രമാണ് ക്ലബ്ബ് നിലവിൽ അടച്ചിട്ടുള്ളത്. ടീമിൽ നിലവിൽ 13 കളിക്കാർ മാത്രമാണുള്ളത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഐഎസ്എല്ലിലെ പ്രമുഖ ക്ലബ്ബായ ജംഷഡ്‌പൂർ എഫ്സി ഈ സീസണിൽ നിന്ന് പിന്മാറി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News