കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം ബി ജെ പി കൗൺസിലർ സുഗതന് ആറുമാസത്തെ അവധി അനുവദിച്ച മേയറുടെ നപടിക്കെതിരെ വിമർശനവുമായി വി ജോയ്. അവധിയെന്നത് സാധാരണക്കാർക്ക് അവരുടെ ന്യായമായ ആവശ്യങ്ങൾക്കുള്ളതാണ്, അല്ലാതെ കാപ്പ കേസിൽ ജയിലിൽ കിടക്കുന്ന ക്രിമിനലുകൾക്കുള്ളതല്ലെന്ന് വി ജോയ് ഫേസ്ബുക്കിൽ കുറിച്ചു.
വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളുടെ പശ്ചാത്തലത്തിൽ കാപ്പ (KAAPA) ചുമത്തപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ അവധി അനുവദിച്ച നടപടി അക്ഷന്തവ്യമായ തെറ്റാണ്. ഈ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു.
also read; സുഗതൻ്റെ ലീവ്; തലസ്ഥാനത്ത് ബി ജെ പി-കോൺഗ്രസ് രാഷ്ട്രീയ നാടകം: ബിനോയ് വിശ്വം
തുടർച്ചയായി യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാലുണ്ടാകുന്ന അയോഗ്യതയിൽ നിന്നും ഒരു ക്രിമിനലിനെ രക്ഷിച്ചെടുക്കാൻ, പൗണ്ടുകടവിലെ കോൺഗ്രസ് വിമുതനെയും കൂട്ടുപിടിച്ച് ബിജെപി നടത്തുന്ന ഈ രാഷ്ട്രീയ നാടകം ജനാധിപത്യ സംവിധാനങ്ങളോടുള്ള തുറന്ന വെല്ലുവിളിയാണ്. ഒരു ജനപ്രതിനിധി സമൂഹത്തിന് മാതൃകയാകേണ്ട വ്യക്തിയാണ്. എന്നാൽ ക്രിമിനലുകളെ സംരക്ഷിക്കാനും അവർക്ക് കുടപിടിക്കാനും ശ്രമിക്കുന്ന ബിജെപിയുടെ തനിനിറം ഇതിലൂടെ വീണ്ടും വ്യക്തമായിരിക്കുകയാണ്.
ജനങ്ങളുടെ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെട്ടിട്ട്, ജനവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ജയിലിൽ കഴിയുന്ന ഒരാൾക്ക് ജനപ്രതിനിധിയായി തുടരാൻ യാതൊരു ധാർമ്മിക അവകാശവുമില്ല. ക്രിമിനലുകളെ വെള്ളപൂശാനുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും വി ജോയ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here